നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളർത്താവുന്ന ഒരു നാടൻ ചെടിയാണ് ചെമ്പരത്തി. എന്നാൽ ഇന്ന് ഇവയുടെ ധാരാളം ഹൈബ്രിഡ് ഇനങ്ങളും ലഭ്യമാണ്.
വലിയ പരിചരണം ആവശ്യമില്ലാതെ ആർക്കും ഇവയെ വളർത്താമെന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രതേകത.
നന്നായി ചെമ്പരത്തി ചെടികൾ വളർത്താൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. നല്ല വെയിലത്ത് വെച്ച് വളർത്തിയാൽ ഇഷ്ടം പോലെ പൂക്കൾ കിട്ടും
2. ചെടിയുടെ തണ്ടുകൾ മുറിച്ചു നട്ട് പുതിയ തൈകൾ ഉണ്ടാക്കാം.
3. മണൽ, മണ്ണ്, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ ചേർത്ത് നടാനുള്ള പോർട്ടിങ് സോയിൽ തയാറാക്കാം.
4. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്താൽ നല്ലത്.
5. ചട്ടിയിൽ ചെറിയ കമ്പ് മുറിച്ചു നട്ട് പുതിയ ചെടികൾ വളർത്താം.
6. കൂടുതൽ വളരുന്ന കമ്പ് മുറിച്ചു വിട്ടാൽ കൂടുതൽ നന്നായി വളരുകയും കൂടുതൽ പൂക്കൾ ഉണ്ടാകുന്നതുമാണ്.
7. വേപ്പെണ്ണ ഉപയോഗിച്ചു നമുക്ക് ഹൈബ്രിഡ് ഇനങ്ങൾക്ക് വരുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കും.
കടപ്പാട് : Sobha Gopi
Post a Comment