നാല്പതോളം ചെടികൾ ഉണ്ട്. അറ് വർഷത്തോളം പ്രായമായവരും, പുതിയ തൈകളും ഉണ്ട് ഇക്കൂട്ടത്തിൽ. പന്നിയൂരും കരിമുണ്ടയും ആണ് ഇനം..
ഇവർക്ക് വെള്ളംകെട്ട് പാടില്ല.. ആഴ്ചയിൽ രണ്ട് തവണ നന മതി.. രണ്ട് ആഴ്ചയിൽ ഒരിക്കൽ ബയോഗ്യാസ് സ്ലറി നേർപ്പിച്ചു കൊടുക്കും വളമായി.. വർഷത്തിൽ രണ്ട് തവണ വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, കപ്പലണ്ടി പിണ്ണാക്ക് പൊടിച്ചതും മിക്സ് ചെയ്തു രണ്ട് പിടി വീതം ഓരോ ചെടിക്കും കൊടുക്കുന്നു..
അഞ്ചോ ആറോ ചെടി ഉണ്ടേൽ ഒരു വീട്ടിലേക്കു മസാല ആവശ്യങ്ങൾക്ക് ധാരാളം കരുമുളകു ലഭിക്കും... ഇവർ സാധാരണ കുരുമുളക് മൂത്ത് പാകമാകുമ്പോൾ പഴുക്കുന്ന പോലെ വിരളമായിട്ടേ പഴുക്കൂ.. അപ്പോൾ തിരിമണി ഒന്ന് ഞെക്കിനോക്കി നല്ല ഉറപ്പ് തോന്നിയാൽ മൂത്തു എന്ന് മനസിലാക്കാം..അന്നേരം വിളവെടുത്ത്, തിരിയിൽ നിന്നും മണികൾ അടർത്തി, നന്നായി ഉണക്കി സൂക്ഷിക്കാം..
കഴിഞ്ഞ വർഷത്തിൽ കുറച്ച് ചെടികൾ വെള്ളം കെട്ടി കട ചീഞ്ഞു പോയി... കൂടുതൽ ദ്വാരം ഉള്ള ചട്ടിയിൽ കുരുമുളക് ചെടി നടാവൂ എന്ന് അതോടെ മനസ്സിലായി...ബാഗ് കഴിവതും ഉപയോഗിക്കേണ്ട, കാരണം ഇത് ദീർഘകാല വിളയാണല്ലോ.
ടെറസിലെ പൊരിഞ്ഞ വെയിലിൽ ഇലകൾ കൊഴിഞ്ഞു ഷീണിതരായി കാണപ്പെട്ടു. അതോടെ ഇവർക്ക് കഠിന വെയിൽ വേണ്ട എന്നും മനസ്സിലായി..
കൃഷി മറ്റെന്തും പോലെതന്നെ അനുഭവവും ആ അനുഭവത്തിൽ നിന്നുള്ള പാഠവും അല്ലേ.
കടപ്പാട് : Beena G. Nair Kakkanattu


Post a Comment