കൃഷിയെ സ്നേഹിക്കുന്ന കൂട്ടുകാരെ. ഇന്ന് നമുക്ക് BV380 മുട്ട കോഴികളെ എങ്ങനെ ലാഭകരമായി വളർത്താം എന്ന് നോക്കാം
ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ഒരു കൃഷിരീതിയാണ് ഞാൻ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത് അതായത് കോഴിയുടെ കഷ്ടം ഒരു പ്രത്യേക രീതിയിൽ റെഡിയാക്കി പച്ചക്കറി കൃഷിയിൽ ഉപയോഗിക്കുന്നു അതിനാൽ പച്ചക്കറി കൃഷിക്ക് പുറത്തുനിന്ന് വളങ്ങൾ മേടിക്കേണ്ട ആവശ്യം ഇല്ല. കഴിഞ്ഞ ആറു വർഷമായി നൂറിൽപരം മുട്ടക്കോഴികളെ ഞാൻ എൻറെ വീട്ടിൽ വളർത്തുന്നു ആദ്യമായി ചെയ്യേണ്ടത് കോഴിയെ വളർത്താൻ ആഗ്രഹിക്കുന്നു എങ്കിൽ ഒരു നല്ല കെട്ടുറപ്പുള്ള കൂടു നിർമ്മിക്കുക എന്നതാണ് ഹൈടെക് കൂടാണ് നിങ്ങൾ കോഴി വളർത്താൻ ഉപയോഗിക്കുന്നത് എങ്കിൽ കൂടിയും ഒരു വലിയ കൂട് 10x8 or more ഇതിനായി വൺടൈം ഇൻവെസ്റ്റ്മെൻറ് ഒരു 25000 ആവും പണിത അതിനകത്ത് വേണം ഹൈടെക് കൂടു വെക്കുവാൻ അല്ലാത്തപക്ഷം നാട്ടിലെ അനാഥ പട്ടികൾക്ക് തീറ്റ ആകും എന്നേയുള്ളൂ (അനുഭവം ഗുരു) കടയിൽ നിന്നും വാങ്ങുന്ന തീറ്റകൾ കൊണ്ടു മാത്രം കോഴിയെ വളർത്താൻ നോക്കിയാൽ നമുക്ക് ലാഭം അധികം ഉണ്ടാവുകയില്ല. കടയിൽ നിന്നും വാങ്ങുന്ന തീറ്റ യോടൊപ്പം തന്നെ വാഴപ്പിണ്ടി, വാഴമാണം, വെട്ടു ചേമ്പിന് താള്, പുല്ല്, പഴത്തൊലി എന്നിവ തീറ്റ യോടൊപ്പം മുറിച്ചു മിക്സ് ചെയ്തു കൊടുക്കുക. തീറ്റ ഇനത്തിൽ കുറച്ചു കാശ് നമുക്ക് എങ്ങനെ ലാഭിക്കാം. അഞ്ചു മാസം ആകുമ്പോൾ കോഴികൾ മുട്ടയിട്ടു തുടങ്ങും അതിനുശേഷം തീറ്റി മാറ്റാതിരിക്കുക ലെയർ മാഷാണ് കൊടുക്കുന്നത് എങ്കിൽ അത് തന്നെ കൊടുക്കണം. ചോറോ അരിയോ കൊടുക്കാൻ പാടില്ല. തീറ്റ കാലത്തും വൈകിട്ടും രണ്ടുനേരം മാത്രം കൊടുക്കുക. 100 കോഴിയിൽ നിന്നും കുറഞ്ഞത് എഴുപത് എൺപത് മുട്ട ലഭിക്കുന്നതാണ്. വീട്ടിലെ സ്ത്രീകളുടെ പിന്തുണയും അത്യാവശ്യമാണ്.
കടപ്പാട് : Shaji Pnair

Post a Comment