അടുക്കള തോട്ടത്തിലെ മാങ്ങാ ഇഞ്ചി കൃഷി


പച്ച മാങ്ങയുടെ മണവും ഇഞ്ചിയുട സ്വാദുമുള്ള ഒരു സുഗന്ധ വിളയാണ് മാങ്ങാ ഇഞ്ചി പക്ഷെ ഇവയ്ക്ക് പേര് പോലെ മാവുമായോ ഇഞ്ചിയുമായോ യാതൊരു ബന്ധവും ഇവയ്ക്കില്ല കേരളത്തിലെ കാലാവസ്ഥയിൽ മാങ്ങാ ഇഞ്ചി എവിടെ വേണമെങ്കിലും നമുക്ക് നടാവുന്നതാണ്, ഒരേ സമയം ഔഷധവും സുഗന്ധ വിളയുമാണ് മാങ്ങായിഞ്ചി,

വിശപ്പില്ലായ്മ അകറ്റാനും, ശരീരത്തിന്‍റെ ഊഷ്മാവ്‌ കുറയ്ക്കാനും, മല ബന്ധം അകറ്റാനും ഉത്തമമാണ് മാങ്ങായിഞ്ചി, തേങ്ങ, പച്ച മുളക്, ഉള്ളി, മാങ്ങാ ഇഞ്ചി എന്നിവ ചേർത്ത ചമ്മന്തി വളരെ സ്വാദിഷ്ട്ടമാണ. കൂടാതെ നല്ല രുചികരമായ അച്ചാറും മാങ്ങായിഞ്ചി ഉപയോഗിച്ച് നമുക്ക് തയ്യാറാക്കാന്‍ സാധിക്കും.

നമുക്ക് ഇവയെ നമ്മുടെ ഇഷ്ട്ടവും സ്ഥലവും അനുസരിച്ച് ഗ്രോബാഗുകളിലോ, ചാക്കിലോ ‌, ചട്ടികളിലോ യഥേഷ്ടം കൃഷി ചെയ്യാന്‍ സാധിക്കും. മാങ്ങാ ഇഞ്ചി വളര്‍ത്തുന്നതിനു തണല്‍ വേണമെന്നോ, സൂര്യ പ്രകാശം നന്നായി വേണമെന്നോ നിർബന്ധമില്ല. 6 മാസമാണ് മാങ്ങായിഞ്ചിയുടെ വിളവെടുപ്പിനായി വേണ്ടത്

കടപ്പാട് : Sirajudheen Km

Post a Comment

Previous Post Next Post