ഇത് ഇന്ന് ഞാൻ എന്റെ കോഴി കുഞ്ഞുങ്ങൾക്കു കൊടുക്കാൻ വാങ്ങിയ IBD വാക്സിൻ ആണ്.
എത്ര തവണ നൽകണം
ഇത് കൊടുക്കേണ്ടത് രണ്ട് തവണ ആണ് . ഒന്നാമത്തെ ഡോസ് കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞു പതിനാലാം ദിവസം ആണ് കൊടുകേണ്ടത്.
രണ്ടാമത്തെ ഡോസ് ഇതേ സാധനം തന്നെ 28 മത്തെ ദിവസം കൊടുക്കണം (അതിനു ബൂസ്റ്റർ എന്ന് പറയാം )
കൊടുക്കേണ്ട രീതി
ഇതിൽ കാണുന്ന മിക്സിങ് ലിക്വിഡ് ( വലിയ കുപ്പി ) ibd വാക്സിനിൽ ഒഴിച്ച് നല്ലപോലെ കുലുക്കി തിരിച്ചു വലിയ കുപ്പിയിലേക്ക് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു (ഡ്രോപ്പെർ ആയാലും മതി, അത് ഡ്രോപ്പെർ കൂടി ആണ് )ഒരു തുള്ളി കണ്ണിലും ഒരു തുള്ളി മൂക്കിലും ആണ് കൊടുകേണ്ടത്. വൈകുന്നേരം മാത്രം വാക്സിൻ കൊടുക്കുക.
ഇത് 100 dosage ആണ് ( 100 കോഴിക്ക് ഇത് കൊടുക്കാം )വാക്സിൻ പൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ സൂക്ഷിക്കാൻ പറ്റില്ല.... use ചെയ്തു കഴിഞ്ഞാൽ ബാക്കി ഉള്ളത് കളയുക.
100 dosage വില 63 rs ആണ്, വെറ്റിനറി medical സ്റ്റോറിൽ മാത്രം ഇത് കിട്ടു, ഐസ് ഇട്ടു കൊണ്ടുവരുക , വീട്ടിൽ കൊണ്ടുവന്നാലും ഫ്രിഡ്ജിൽ വയ്ക്കുക . ibd കു ജോർജിയ എന്നും പറയും. ( ജോർജിയ എന്ന സ്ഥലത്തു ആണ് ഇതിനു ആദ്യം മരുന്ന് കണ്ടുപിടിച്ചത് അതുകൊണ്ടാണ് ).
Ibd വാക്സിൻ കൊടുക്കാത്ത കോഴികളിൽ തുമ്മൽ , വിറയൽ, അങ്ങനെ പല അസുഖങ്ങളും കാണപ്പെടുന്നു. ibd വാക്സിൻ കൊടുത്ത കോഴികൾക്ക് പിന്നെ ഉണ്ടാകുന്ന രണ്ട് തലമുറയ്ക്കു പിന്നെ ibd വാക്സിൻ കൊടുക്കണ്ട എന്നാണ് പറയുന്നത്.
വാക്സിൻ നാടൻ കോഴികൾക്കും കൊടുക്കുന്നത് നല്ലതാണു അല്ലെങ്കിൽ പല അസുഖങ്ങളും വരാം. വാക്സിൻ കൊടുത്തതുകൊണ്ടു ജനിതക സ്വഭവം ഒന്നും മാറില്ല. നാടൻ കോഴികൾക്ക് ഇതുപോലെ ഉള്ള അസുഖങ്ങൾ വരാൻ ചാൻസ് കുറച്ചു കുറവാണു.
കൊറോണ കാലം ആയതുകൊണ്ട് വാക്സിൻ എന്നൊക്കെ പറയുന്നത് എന്താണ് എന്ന് എല്ലാർക്കും അറിയാമെല്ലോ.
കടപ്പാട് : Lijo joseph
Post a Comment