കൂടുതൽ വരുമാനത്തിന് ഇനി വളർത്താം കാക്കി ക്യാമ്പൽ താറാവുകൾ

ഈ ബ്രീഡ്  ആയിരത്തിതൊള്ളായിരത്തിൽ ഇംഗ്ലണ്ടിലാണ് ക്രോസ് ബ്രീഡ് ചെയ്തത് മുട്ട ഉത്പാദനത്തിൽ അത്യുല്പാദനശേഷിയുള്ള ലോകത്തിലെ ഒന്നാം സ്ഥാനത്ത്  നിൽക്കുന്ന ബ്രീഡ് ആണിത്.

ഇവയുടെ കുറച്ചു പ്രതേകതകൾ നമുക്ക് നോക്കാം

1. വർഷത്തിൽ 300 മുട്ട വരെ നമുക്ക് ലഭിക്കും (നാടൻ താറാവിനു 150 മുട്ട ആണ് നമുക്ക് പരമാവധി ലഭിക്കുക)
2. തീറ്റയുടെ വില വർധനവാണ് ഇപ്പോ പോൾട്രി മേഖല തകരാൻ കാരണം
3. കാക്കി ക്യാമ്പിൽ താറാവിന് 120 ഗ്രാം തീറ്റ മാത്രം ആവശ്യമുള്ളൂ അത് ലയർ മാഷ് വാങ്ങി കൊടുക്കേണ്ട ആവശ്യമില്ല ഗോതമ്പ്, മീൻ വേസ്റ്റ് ,കക്ക പൊടിച്ചത് ഇതൊക്കെ വാങ്ങി കൊടുക്കേണ്ട ആവശ്യമുള്ളൂ ബാക്കി പാടത്ത് ഇറക്കിവിട്ട തീറ്റിക്കാൻ പറ്റുമെങ്കിൽ അതുമതി
4. Bv380 കോഴിക്ക് ഒരു വർഷത്തിലെ 140000 രൂപ നമുക്ക് തീറ്റ വാങ്ങാൻ മാത്രം ചെലവുണ്ട് ഇതിൻറെ മൊട്ട വിറ്റാൽ  നമുക്ക് കിട്ടുന്നത് 165000 അല്ലെങ്കിൽ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മാത്രമാണ് പക്ഷേ ബാക്കി ക്യാമ്പിൽ താറാവിനെ കൂടിവന്നാൽ 50000 രൂപയിൽ  താഴെ നമുക്ക് തീറ്റ ചെലവ് ചുരുക്കാൻ പറ്റും കോഴിമുട്ട 6രൂപ  കിട്ടുമ്പോൾ താറാവു മുട്ട നമുക്ക്  ഒമ്പതും രൂപ കിട്ടും ചിലവ് കോഴിയെ കാൾ കുറവും വരവ് കോഴിയെ കാൾ കൂടുതലും കിട്ടും
5. ഒരുദിവസം പ്രായമായ കാക്കി ക്യാമ്പ്ൽ കുഞ്ഞിനെ 60 മുതൽ 70 രൂപ വരെ വിലവരും .
6. 100 കാക്കി ക്യാമ്പ്ൽ താറാവിനെ വളർത്തുന്ന ഒരാൾക്ക് ഒരു ദിവസം കുറഞ്ഞത് ചെലവെല്ലാം കഴിഞ്ഞ 600 രൂപ എങ്കിലും മിച്ചം വെക്കാൻ പറ്റും
7. ഉയർന്ന പ്രതിരോധശേഷി ഉള്ളവയാണ് കാക്കി ക്യാമ്പൽ താറാവുകൾ അതിനാൽ തന്നെ നാടൻ തറാവുകൾക്കു വരുന്ന അസുഖങ്ങൾ ഇവയ്ക്ക് വരാറില്ല.
8. ഇതിൻറെ തൂക്കം രണ്ട് കിലോയിൽ താഴെയാണ് ഉണ്ടാകുക. 
 

Post a Comment

Previous Post Next Post