എന്ന് ഒരു അരുമ പക്ഷിയെങ്കിലും വളർത്താൻ ആഗ്രഹിക്കാത്ത അല്ലങ്കിൽ വളർത്താത്ത വീടുകൾ വളരെ കുറവാണ്. വിദേശയിനം കിളികളുടെ ആരവം നമ്മുടെ തൊട്ടടുത്ത വീടുകളിൽ നിന്നും പോലും ഇന്ന് കേട്ടുതുടങ്ങി അതിനാൽ തന്നെ കുട്ടികൾക്ക് മീനിനേക്കാൾ ആഗ്രഹം ഒരു കിളിയെ വളർത്താനായി മാറിയിരിക്കുന്നു . പക്ഷേ പരിചയമില്ലാതെ പെട്ടന്ന് വലിയ വില കൊടുത്തു വാങ്ങുന്ന അരുമ പക്ഷികൾ ചത്തുപോകാറാണ് കൂടുതലായും കണ്ടുവരുന്നത് . അതുകൊണ്ടു തന്നെ തുടക്കക്കാർക്ക് വളർത്താൻ എളുപ്പമുള്ള 7 തരം കിളികൾ ഏതാണ് എന്നാണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്.
1 . നോർമൽ സീബ്ര ഫിഞ്ചുകൾ
ഫിഞ്ചുകളിൽ ഏറ്റവും വിലക്കുറവുള്ളതും എളുപ്പത്തിൽ നമുക്ക് ലഭ്യതയുമുള്ള ഒരു ഫിഞ്ചുകളാണ് നോർമൽ സീബ്ര ഫിഞ്ചുകൾ. വളരെ ചിലവ് കുറഞ്ഞ രീതിയിലുള്ള പരിപാലനമാണ് ഇവയുടെ മറ്റൊരു പ്രതേകത. ചെറിയ കിളി ആയതിനാൽ തന്നെ നമുക്ക് ഇവയെ ചെറിയ കൂടുകളിൽ വീടുകളിലും ഫ്ലാറ്റുകളിലും നന്നായി വളർത്താൻ സാധിക്കും. അതുപോലെ യാതൊരു പ്രശനവുമില്ലാതെ ചെറിയ കൂടുകളിൽ പോലും നന്നായി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാൻ കഴിവുള്ളവരാണ് സീബ്ര ഫിഞ്ചുകൾ. കൂടാതെ ഇവയെ വിൽക്കുന്നതിനും വളരെയെളുപ്പമാണ്.
2 . വൈറ്റ് സീബ്ര ഫിഞ്ചുകൾ
തൂവെള്ള നിറത്തിൽ കാണുന്ന ഫിഞ്ചുകളാണ് വൈറ്റ് സീബ്ര ഫിഞ്ചുകൾ. മറ്റു ഫിഞ്ചുകളെപ്പോലെ തന്നെയാണ് ഇവയുടെ പരിപാലനവുമെല്ലാം. എന്നാൽ ഇവയ്ക്കു നോർമൽ സീബ്ര ഫിഞ്ചുകളെക്കാൾ അല്പം കൂടെ വിലയുണ്ട്. പെൺ കിളികൾക്കു ചുണ്ടുകളിൽ ഓറഞ്ച് നിറവും ആണ് കിളികൾക്കു നല്ല ചുവന്ന ചുണ്ടുകളുമാണ് കാണുന്നത്.
3 . ബഡ്‌ജിസ് ( നോർമൽ ലൗ ബേർഡ്‌സ് )
ഏവർക്കും വളരെയെളുപ്പം ഇണക്കി വളർത്താൻ സാധിക്കുന്ന മറ്റൊരു കിളിയാണ് ലൗ ബേർഡ്‌സുകൾ. 500 രുപയോളമായിരിക്കും പൊതുവേ ഇവയുടെ വിലകൾ വരുന്നത്. മറ്റുകിളികൾ പോലെ പൊതുവേ രോഗങ്ങളൊന്നും ഇവയ്ക്കു വരുന്നില്ല എന്നതും ഇവയുടെ പ്രതേകതയാണ് . ലൗ ബേർഡ്‌സിനു ഫിഞ്ചസ് കിളികളേക്കാൾ കൂടുതൽ തീറ്റി ആവശ്യമാണ് അതിനാൽ തന്നെ ഇവയ്ക്കു ഫിഞ്ചിനെക്കാൾ ചെലവ് കൂടുതലായിരിക്കും. നമ്മൾ നൽകുന്ന കൂടുകളിൽ നന്നായി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാൻ കഴിവുള്ളവരാണ് ലൗ ബേർഡ്‌സ്. ഇൻ്‌ബ്രീഡിങ് വരാതെ ശ്രദ്ധിക്കേണ്ടത് കിളികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് അതുപോലെ പല നിറങ്ങളിൽ വിരിഞ്ഞിറങ്ങുന്ന ഇവയുടെ ഇവയുടെ കുഞ്ഞുങ്ങൾക്ക് എന്നും ആവശ്യക്കാർ കൂടുതലാണ്.
4 . നോർമൽ ബംഗാളി ഫിഞ്ചുകൾ
ബംഗാളി ഫിഞ്ചുകൾ പല ഇനങ്ങളുണ്ട് അതിൽ തുടക്കക്കാർക്ക് ഏറ്റവും എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ് നോർമൽ ബംഗാളി ഫിഞ്ചുകൾ. ഇവയെ തുടക്കകർക്കും വളർത്താമെന്നു പറയാനുള്ള പ്രധന കാരണം അധിക ശ്രദ്ധ കൊടുക്കാതെ തന്നെ ബംഗാളി ഫിഞ്ചുകൾ കുഞ്ഞുങ്ങളെ നന്നായി വിരിയിച്ചു വളർത്തി വലുതാക്കുമെന്നതാണ്. മറ്റു ഫിഞ്ചുകളെപ്പോലെതന്നെ വളരെ ചെലവ് കുറച്ചു ഇവയെ വളർത്താമെന്നതും ബംഗാളി ഫിഞ്ചുകളുടെ പ്രതേകതയാണ്. പൊതുവേ ബംഗാളി ഫിഞ്ചുകളിൽ ആണ് പെണ്ണ് കിളികളെ തിരിച്ചറിയുക പ്രയാസമാണ്. പ്രായപൂർത്തി ആയ ആൺ കിളികൾ നന്നായി പാട്ടുപാടും അതുവഴിയാണ് ബംഗാളി ഫിഞ്ചുകളിൽ ആൺ കിളികളെ തിരിച്ചറിയുന്നത്. മറ്റുകിളികളുടെ കൂടെ യാതൊരു പ്രശനവുമില്ലാതെ വളർത്താൻ പറ്റുമെന്നതും ബംഗാളി ഫിഞ്ചുകളുടെ മാത്രം പ്രതേകതയാണ്.
5 . നോർമൽ ജാവ ഫിഞ്ചുകൾ
ഫിഞ്ചുകളിൽ വലുപ്പമുള്ള ഒരിനം ഫിഞ്ചുകളാണ് ജാവ ഫിഞ്ചുകൾ കറുപ്പ് , വെള്ള, ബിസ്‌ക്കറ് തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്ന ഇവ മുകളിൽ പറഞ്ഞ മറ്റുകിളികളേക്കാൾ വിലയുള്ളതാണ്. ഇതിൽ കറുത്ത ജാവ ഫിഞ്ചുകളെയാണ് നോർമൽ ജാവ ഫിഞ്ചുകൾ എന്ന് പറയുന്നത്. സാധാ ഫിഞ്ചിനെക്കാൾ അല്പം കൂടെ വലിയ കൂടുകൾ ഇവയ്ക്കു വേണം അതുപോലെ ആഹാര ചെലവ് ലൗ ബേർഡ്‌സുകളുടെ അത്രയും തന്നെ ആയിരിക്കും. മൊട്ടയിടുന്നതിനു അൽപം പ്രൈവസി ആവശ്യമുള്ള ഇവ അനുകൂല സാഹചര്യത്തിൽ നന്നായി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്നവയാണ്.
6 . പീച്ച് ഫേസ് ആഫ്രിക്കൻ ലൗ ബേർഡ്‌സ്
ഫിഞ്ചസിനെക്കാൾ കുറച്ചൂടെ വലിയ കിളിയെ വളർത്തണം എന്ന് ആഗ്രഹമുള്ളവർക്കും ഒരു ചെറിയ തത്തയെ വളർത്താൻ ആഗ്രഹമുള്ളവർക്കും ഒരുപോലെ വളർത്താൻ പറ്റുന്ന ഒരു കിളിയാണ് ആഫ്രിക്കൻ ലൗ ബേർഡ്‌സ്. ആഫ്രിക്കൻ ലൗ ബേർഡ്‌സുകളിൽ തുടക്കക്കാർക്ക് വളർത്താൻ പറ്റുന്ന ഒരിനമാണ് പീച്ച് ഫേസ് ആഫ്രിക്കൻ ലൗ ബേർഡ്‌സുകൾ. പല നിറങ്ങളിൽ ലഭിക്കുന്ന ഇവയിൽ പച്ച നിറത്തിനാണ് വിലക്കുറവുള്ളതു. നല്ലരീതിയിൽ ആഹാരവും കൂടുകളിലെ വൃത്തിയും കണക്കിലെടുത്തു ഇവയ്ക്കു വരുന്ന രോഗങ്ങൾ കുറയ്ക്കാൻ സാധിക്കും. അത്യാവശ്യം പ്രൈവസി ആവശ്യമുള്ള ഇവ നന്നായി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നവയാണ്. കൂടാതെ ആഫ്രിക്കൻ ലൗ ബേർഡ്‌സുകളെ നമുക്ക് നന്നായി ഇണക്കി വളർത്താൻ സാധിക്കും. ഇവയുടെ ആൺ പെൺ കിളികളെ DNA യുടെ സഹായത്തോടെയാണ് മനസിലാക്കാൻ സാധിക്കുക .
7 . കൊക്കറ്റീൽ
കുറച്ചു അരുമകളാക്കി കിളികളെ വളർത്താൻ ആഗ്രഹിക്കുന്ന ആർക്കും ഇഷ്ട്ടപെടുന്ന ഒന്നാണ് കൊക്കറ്റീൽ കിളികൾ. പല ഇനങ്ങളുണ്ട് എങ്കിലും തുടക്കക്കാർ ഒരു നോർമൽ കൊക്കറ്റീൽ കിളിയെ വാങ്ങി വളർത്തുന്നതാണ് ഏറ്റവും നല്ലതു. നന്നായി പരിപാലിച്ചാൽ നന്നായി ഇണങ്ങി കുഞ്ഞുങ്ങളെ മുട്ടയിട്ടു വിരിയിച്ചു വളർത്തുന്നവയാണ് ഈ കിളികൾ. പരിപാലനം കുറഞ്ഞാൽ ഇവയിൽ കണ്ണുകളിൽ ഉണ്ടാകുന്ന അസുഖങ്ങൾ തൂവൽ പൊഴിഞ്ഞു പോകുക തുടങ്ങിയ ആരോഗ്യ പ്രശനങ്ങളും കാണുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന മറ്റുകിളികളെക്കാൾ ചിലവ് കൂടുതലാണ് ഇവയെ വളർത്താൻ കൃത്യ സമയത്തുള്ള വൈറ്റമിനുകൾ , ഫ്രൂട്ട്സ് , സീഡ് മിക്‌സുകൾ എന്നിവ ഇവയുടെ ആഹാരത്തിൽ ഉൾപ്പെടുത്തണ്ടത് അത്യാവശ്യമാണ്.
Post a Comment