നമ്മുടെ വീടുകളുടെ മുറ്റത്തു കൊത്തി പറക്കി നടക്കുന്ന കോഴികളെ നമുക്ക് സുപരിചിതമാണ് എന്നാൽ ഇതുപോലൊരു കോഴി കാട്ടിലും ഉണ്ട്. പ്രധാനമായും നാല് ഇനം കാട്ടുകോഴികളാണ് ഭുമിയിലുള്ളത് പച്ച കാട്ടുകോഴി, ചാര കാട്ടുകോഴി, ചുവന്ന കാട്ടുകോഴി കൂടാതെ ശ്രീലങ്കൻ കാട്ടുകോഴി. നമ്മുടെ കേരളത്തിലെ കാടുകളിൽ മാത്രം കാണപ്പെടുന്ന ഒരിനം കോഴിയാണ് ചാര കാട്ടുകോഴി കേരളത്തിൽ ഈ ഒരിനം കാട്ടുകോഴികൾ മാത്രമേ ഉള്ളതിനാൽ നമ്മൾ പൊതുവേ ഇവയെ കാട്ടുകോഴി എന്നാണ് പറയുന്നത്.
കാട്ടുകോഴികളിൽ പൂവൻ കോഴികളാണ് കാണാൻ മനോഹരം പിടക്കോഴികൾ ഉണങ്ങിയ മരത്തൊലിയോട് സാമ്യമുള്ള നിറത്തോടു കുടിയവയാണ് എന്നാൽ പൂവൻ കോഴികൾ വളർത്തുകോഴിയെപ്പോലെ ചുവന്ന പൂവുള്ളതും നീണ്ടു വളഞ്ഞ വാലുള്ളവയുമാണ്. പൂവൻ കോഴികളുടെ ദേഹം ഏറെക്കുറെ കറുപ്പും നേരിയ ചാരനിറത്തിലുള്ള വരകളാൽ മൂടപ്പെട്ടിരിക്കുന്നു ഇവയുടെ വാല് തിളങ്ങുന്ന കറുപ്പും ദേഹത്തിന്റെ അടിഭാഗം തവിട്ട് കലർന്ന ചാരനിറത്തിലും കാണപ്പെടുന്നു.
നമ്മൾ വളർത്തുന്ന കോഴികളെപോലെ തന്നെ കാട്ടിൽ നിന്നും ലഭിക്കുന്ന ചെറു ജീവികളും, പഴങ്ങൾ, ചെറു ധാന്യങ്ങളുമാണ് ഇവയുടെ ഇഷ്ട്ട ഭക്ഷണം. പൊതുവേ മനുഷ്യരുടെ മുന്നിൽ വരാൻ പേടിയുള്ള കാട്ടുകോഴികൾ ചെറു മരങ്ങൾക്കു മുകളിലോ മുളങ്കുട്ടത്തിലോ ആണ് കൂടുകൾ ഉണ്ടാക്കി കഴിയുന്നത്.
ഫെബ്രുവരി മുതൽ മേയ് വരെ ഉള്ള സമയങ്ങളിലാണ് കാട്ടുകോഴികളുടെ പ്രജനന കാലം. ഇവയുടെ മുട്ടകൾക്ക് മങ്ങിയ ചന്ദനനിറമായിരിക്കും ഉണ്ടാകുക. പിടക്കോഴികൾ ഒരു തവണ നാലു മുതൽ ഏഴുവരെ മുട്ടകളാണ് ഇടാറ്. പിടക്കോഴി അടയിരിക്കുന്ന മുട്ടകൾ ഇരുപത്തിമൂന്നു ദിവസം കഴിയുമ്പോൾ മുട്ട വിരിഞ്ഞു കോഴിക്കുഞ്ഞുങ്ങൾ ഇറങ്ങും. നമ്മുടെടെ നാടൻ കോഴികളെക്കാട്ടിലും കൂടുതൽ ഉയരത്തിൽ കാട്ടുകോഴികൾ പറക്കുമെന്നതും ഇവയുടെ കാലിലെ മുള്ളുകളുപയോഗിചാണ് ശത്രുക്കളോടു പോരാടുന്നത് എന്നതും ഇവയുടെ പ്രതേകതകളാണ്.
കാട്ടുകോഴിയെ കാണാൻ ഈ വിഡിയോ കാണുക
Post a Comment