എഴുതിയത് : Balachandran Nair
ഇന്ത്യയുടെ വടക്കെ അറ്റത്ത്, കേന്ദ്ര ഭരണ പ്രദേശമായ ലാഡാഖിൽ ചൈനയോട് ചേർന്ന് കിടക്കുന്ന വശ്യ മനോഹരമായ ഉപ്പ് വെള്ള തടാകമാണ് പാങ്ങോങ് തടാകം. ലേഹ് യിൽ നിന്ന് 154 km മാറി സമുദ്ര നിരപ്പിൽ നിന്ന് 14270 അടി ( 3450 മീറ്റർ ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാങ്ങോങ് തടാകം ഒരു പ്രകൃതി വിസ്മയം തന്നെ ആണ്.
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഉപ്പു വെള്ള തടാകം.
- ഉയർന്ന ലവണാശം ഉണ്ടായിട്ടു കൂടി തണുപ്പ് കാലത്ത് മഞ്ഞു കൊണ്ട് ഘനീഭവിക്കുന്ന തടാകം
-ജല ജീവികളുടേയോ, സസ്യങ്ങളുടെയോ സാന്നിധ്യം ഇല്ലാത്ത തടാകം.
- ആകെ 160 km നീളവും 700 sq km വിസ്തൃതിയും ഉള്ളതിൽ,2/3 ഭാഗം ചൈന യിലും 1/3 ഇന്ത്യയിലും ആയി വ്യാപിച്ചു കിടക്കുന്നത്.
- പരമാവധി വീതി, ആഴം എന്നിവ യഥാക്രമം
5 km,100 മീറ്റർ ( ചൈനയുടെ ഭാഗത്ത് ആണ് )
ഇങ്ങനെ വിശേഷണങ്ങൾ നിരവധി ഉണ്ടെങ്കിലും,സഞ്ചരികളെ ആകർഷിക്കുന്ന പ്രധാന ഘടകം, ദിവസത്തിൽ പല പ്രാവശ്യം ദൃശ്യമാകുന്ന തടാകത്തിലെ വെള്ളത്തിന്റെ നിറഭേദമാണ്. കറുപ്പ്, നീല, പച്ച, ഇളം ചുവപ്പ് നിറങ്ങളിൽ, വിവിധ സമയങ്ങളിൽ ദൃശ്യമാകുന്ന തടാകത്തിന്റ ഭംഗി ആസ്വദിക്കാൻ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് സഞ്ചരികളാണ് അവിടെക്ക് എത്തുന്നത്.
വളരെ പ്രചാരം നേടിയ ചില ഹിന്ദി ചല ചിത്രങ്ങളിൽ പാങ്ങോങ് തടാക കരയിലെ സീനുകൾ ഇടം പിടിച്ചത് പാങ്ങോങ് തടാകതിന് ഇന്നത്തെ പ്രശസ്തി ഉണ്ടാകുന്നതിനു കാരണമായി എന്ന് കൂട്ടി ചേർക്കേണ്ടതുണ്ട്.
സസ്യ ജാലങ്ങളുടെ സാന്നിധ്യമില്ലാത്ത, നരച്ച മൊട്ട കുന്നുകൾക്ക് നാടുവിൽ ശാന്ത ഗഭീരമായി, കാറ്റ് അടിക്കുമ്പോഴുണ്ടാകുന്ന വളരെ ചെറിയ തിരയിളക്കവുമായി കിടക്കുന്ന തടാകം നമ്മെ ഭ്രമിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
ആഗസ്റ്റ് അവസാനവും, സെപ്റ്റംബർ ആദ്യ വരവുമായി നടത്തിയ ലാഡഖ് യാത്രയുടെ രണ്ടാം പാദത്തിലാണ് പാങ്ങോങ് തടാകം കാണാനുള്ള അവസരം ഉണ്ടായത്.
വൈകിട്ട് 4 മണിയോടുകൂടി,തടാക തീരത്ത് എത്തുന്നതിന് മുൻപ് തന്നെ, ഉയർന്നും താഴ്ന്നും കിടക്കുന്ന റോഡിൽ നിന്ന് ദൃശ്യമാകുന്ന തടകത്തിന്റെ ഭാഗങ്ങൾ കണ്ടപ്പോൾ ലേഹ് യിൽ നിന്ന് വലിയ മലകൾ താണ്ടി വന്ന ക്ഷീണമെല്ലാം ഞങ്ങൾ വിസ്മരിച്ചു.
ലടാഖി ലെ ' വേനൽ ' ആയിരുന്നത് കൊണ്ട് ദുരെ ചക്രവാള സീമകളിൽ മഞ്ഞു പുതച്ച മലകളുടെ ദൃശ്യം ഉണ്ടെന്നുള്ളതൊഴിച്ചാൽ, മഞ്ഞിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. പകൽ 20 ഡിഗ്രി ചൂട് ഉണ്ടായിരുന്നു പക്ഷേ രാത്രി 5-8 ഡിഗ്രി വരെ ഊഷ്മാവ് താഴ്ന്നു പോയി. തടാക കരയിൽ ഉള്ള സാമാന്യം ഭേദപ്പെട്ട ടെൻറ്റു കളിൽ ഒന്നിലായിരുന്നു താമസം ഒരുക്കിയിരുന്നത്. 14270 അടി ഉയരത്തിലായത് കൊണ്ട് ഓക്സിജന്റെ കുറവ് അന്തരീക്ഷത്തിൽ ഉണ്ട്. രാത്രി അത് നമുക്ക് അനുഭവപ്പെടുകയും ചെയ്യും. ചെന്ന ദിവസം അസ്തമയ സമയത്തെയും, പിറ്റേന്ന് സൂര്യോദയത്തിന്റെയും തടാക ത്തിന്റെയും പരിസരത്തിന്റെയും ചിത്രങ്ങൾ മൊബൈലിൽ ഒപ്പിയെടുത്തു. നമ്മുടെ
നഗ്ന നേ ത്രങ്ങൾ കൊണ്ട് നാം കാണുന്ന ദൃശ്യങ്ങളുടെ മിഴിവ് ഫോൺ ക്യാമറയുടെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന സമയങ്ങളാണിത്.
തണുപ്പ് കാലത്ത് തടാക ത്തിലെ വെള്ളം ഉറഞ്ഞു കട്ടിയായി കിടക്കുന്നത് കൊണ്ട് അതിന് മുകളിൽ sketting മുതലായ മഞ്ഞു കാല വിനോദങ്ങൾക്ക്ക് ആളുകൾ അവിടെ എത്താറുണ്ടെന്ന് ഗൈഡ് പറഞ്ഞു.
ഇന്ത്യയുടെ വൈവിദ്ധ്യമുള്ള പ്രദേശങ്ങളെ കുറിച്ച്
പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാങ്ങോങ് തടാകം. ഒരു പ്രാവശ്യമെങ്കിലും അവിടെ പോകാനും, കാണാനും കഴിഞ്ഞ ചരിതാർഥ്യത്തോടെ, പിറ്റേന്ന് പ്രഭാത ദൃശ്യങ്ങളും കണ്ട് 10 മണിയോട് കൂടി തിരിച്ചു് ലേഹ് യിലേക്ക് യാത്രയായി.




Post a Comment