ഒരു പൂന്തോട്ടo നിർമ്മിക്കുവാൻ ഉദ്ദേശിക്കുമ്പോൾ തന്നെ സ്ഥലത്തിന്റെ ലഭ്യത അനുസരിച്ച് ചെറിയ ഒരു ഭാഗം എങ്കിലും പുൽത്തകിടിക്കായി നീക്കിവയ്ക്കണം.
കാരണം ആ പച്ചപ്പ് മനസ്സിനു ഏകുന്ന
പോസിറ്റീവ് എനർജിയുo നമ്മുടെ പൂന്തോട്ടത്തിന് ഏകുന്ന സൗന്ദര്യവും ഒന്നു വേറെ തന്നെ ,അത് അനുഭവിച്ചറിക.
മിനിമം 2 അടി വ്യാസം or Square
ഏത് ആകൃതിയിലും ഇഷ്ടമനുസരിച്ച് ഉണ്ടാക്കിയെടുക്കാം. മുറ്റത്തിന്റെ അളവിനും
ആകൃതിക്കും അനുസരിച്ച് യോജിക്കുന്ന വിധത്തിലായിരിക്കണം സ്ക്കെച്ച് തയ്യാക്കേണ്ടത് എന്ന് മാത്രം.
ഇന്ന് പുൽത്തകിടികൾ നിർമ്മിക്കുന്നതിന് Sq: fe: അനുസരിച്ചാണ് ചാർജ്. നമുക്ക് മനസും ചെറിയ പ്രയത്നത്തിനുo തയ്യാറെങ്കിൽ തനിയെ ചെയ്താൽ 50% ചെലവ് കുറയ്ക്കാം.
നിർമ്മാണത്തിലും പരിചരണത്തിലും
ശ്രദ്ധിക്കേണ്ടത്,
1. കല്ലും കട്ടയും നീക്കി എല്ലുപൊടി, വേപ്പ് പിണ്ണാക്ക് കൂട്ടിക്കലർത്തിയ പശയില്ലാത്ത
മണ്ണ്നമുക്ക് ഇഷ്ടമുള്ള ആകൃതിയിൽ
3 ഇഞ്ച് ഘനത്തിൽ ബെഡ് തയ്യാറാക്കുക
2. നല്ല ഗുണമേന്മയുളള കേടില്ലാത്ത ( കുമിൾ ) പുല്ല് ഷീററായി പതിപ്പിക്കാം
3 or 3 cm Square കട്ട് ചെയ്ത് 5 ഇഞ്ച് അകലത്തിൽ മുക്കണ്ണിക്ക് കുത്താം.
4. or പുല്ല് ഷീറ്റിൽ നിന്ന് വേര് വിടർത്തി
എടുത്ത് മൂന്നോ നാലോ ഇഞ്ച് നീളത്തിൽ
മടക്കി എടുത്ത് മണ്ണിൽ താഴ്ത്തിവയ്ക്കാം
ഇതിൽ 3-4 വിധത്തിൽ ചെയ്താൽ
കിളിർത്ത് Bed നിറയാൻ 3-4 മാസമെടുക്കും
5 . നന്നായി നനയ്ക്കണം
6. ചിതലിന്റെയും കുമിളിന്റേയും ഉപദ്രവമാണ് കൂടുതൽ കണ്ടുവരുന്നത്
എന്നും ശ്രദ്ധിക്കണം. അതേ പോലെ കളശല്യവും.
7. രാസവളം, ചാണകം, ഒരിക്കലും
ഉപയോഗിക്കരുത് ഗോമൂത്രം നേർപ്പിച്ച് ഒഴിക്ക മാത്രം
ചാണകം കള ശല്യം കൂടും.
8. വളർച്ച അനുസരിച്ച് സമയാസമയങ്ങളിൽ പുല്ല് Dress ചെയ്ക.
9. എപ്പോഴും ഓർമ്മിക്ക, നല്ല വെയിൽ പുല്ലിന് ആവശ്യമാണ്.
കടപ്പാട് : Radhakrishnan Bhaskaran Nair
Post a Comment