പേരേനിയൽ ബാള്‍സം ചെടികളുടെ നടീലും പരിചരണവും

ഒട്ടു മിക്ക കാലാവസ്ഥയിലും പൂവുണ്ടാകുന്ന ഒരു ചെടിയാണ് നമ്മുടെ ബാള്‍സം ചെടികളുടെ കുടുംബക്കാരനായ പേരേനിയൽ ബാള്‍സം (perennial  balsam) അല്ലെങ്കിൽ new guinea impatiens  ചെടി. വിവിധ നിറങ്ങളിൽ ഇന്ന് നമ്മുടെ പൂന്തോട്ടങ്ങൾ മനോഹരമാക്കാൻ കഴിവുള്ള ഈ ചെടികൾ വിപണിയിൽ വളരെ സാധ്യതകളാണ് ഒരുക്കുന്നത്. 


പേരേനിയൽ ബാള്‍സം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. 


1. ചില ചെടികൾ കായ്കൾ  ഉണ്ടാകുമെങ്കിലും കൂടുതലായും അല്ലങ്കിൽ ഏറ്റവും എളുപ്പത്തിൽ തൈകൾ ഉണ്ടാക്കുന്ന രീതി ഇവയുടെ തണ്ടുകൾ മുറിച്ചു നടുന്നത് വഴിയാണ്. 

2. പേരേനിയൽ ബാള്‍സം ചൈനീസ് ബാള്‍സം രണ്ടും രണ്ട്  തരം  ചെടികളാണ് 

3. വെള്ളം വാര്‍ന്നു പോകുന്ന മണ്ണിൽ വേണം ഈ ചെടികൾ നടുന്നത് 

4. നടാനുപയോഗിക്കുന്ന മണ്ണില്‍ ഉണങ്ങിയ ചാണകപ്പൊടി  / ജൈവ വളവും  മണലും ഉപയോഗിക്കാം  .

5. മഴ കൊള്ളാതെ  ചെടികളെ സംരക്ഷിക്കണം 

6. കട്ടിയുള്ള വെയിൽ കൊള്ളാത്ത രീതിയിൽ ഇവയെ വളർത്താം 

7. വെള്ളം മണ്ണിലെ നനവ് നോക്കി നൽകാം. വെള്ളം കൂടിയാൽ ചെടി നശിക്കുന്നതിന് കാരണമാകും.

8. പുതിയ തൈകൾ ഉണ്ടാക്കാൻ എപ്പോളും ശ്രദ്ധിക്കണം 

9. ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത് . 

ചെടിയെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക .




Post a Comment

Previous Post Next Post