ആരോഗ്യമുള്ള ചെടിയിൽ നിന്നും മുറിച്ചെടുത്ത മുകുളങ്ങളോട് കൂടിയുള്ള തണ്ടുകൾ ആണ് നമ്മൾ കിളിർപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇങ്ങനെ മുറിച്ചെടുക്കുന്ന തണ്ടുകൾ കുറഞ്ഞത് 2 ദിവസമെകിലും യാതൊരു വിധത്തിലും വെള്ളം നനയാത്ത രീതിയിൽ വായു കടക്കുന്ന സ്ഥലത്തു സൂക്ഷിക്കണം എങ്ങനെ സൂക്ഷിക്കുന്ന തണ്ടുകളിലെ കറ ഉണങ്ങിയതിനു ശേഷം. നമുക്ക് ആ തണ്ടുകൾ നടാവുന്നതാണ് .
നന്നായി വെള്ളം വാർന്നു പോകുന്ന ചട്ടിയിൽ ആറ്റു മണൽ മാത്രം നിറച്ചാണ് നമ്മൾ നടനുള്ള പോർട്ടിങ് മിസ്‌ത്രിതം തയാറാക്കുന്നത് . മണൽ മാത്രം തിരഞ്ഞെടുക്കുന്നതിന് കാരണം നല്ല നിർവാർച്ച ഉണ്ടാകുന്നതിനു വേണ്ടിയാണു. വെള്ളം കാരണമാണ് അഡീനിയം ചെടികൾക്ക് പെട്ടന്ന് രോഗബാധകള്‍ ഏല്‍ക്കുന്നത് .നടുന്ന ചെടി തണലത്തു മഴ നനയാതെ സൂക്ഷിച്ചതിനു ശേഷം ആഴ്ചയിൽ ഒരിക്കൽ വിധം നന നൽകാവുന്നതാണ്. ഇങ്ങനെ നടുന്ന ചെടികൾ 20 ദിവസം കൊണ്ട് തന്നെ അതിന്റെ വേരുകൾ വന്ന് അവ വളർച്ച തുടങ്ങും
കൂടുതലറിയാൻ വിഡിയോ കാണാം
Post a Comment