ദേ .....അവൾ പിന്നെയും പറമ്പിൽ ഇറങ്ങി ...പുല്ലു പറിച്ച് കൊണ്ടുവന്ന് കറിവെക്കാൻ ...
എൻറെ പിന്നിലുള്ള ശബ്ദങ്ങൾ ഞാൻ കേട്ടില്ല എന്ന് നടിച്ചു പറമ്പിലുള്ള മഷിത്തണ്ട് /peperomia pellucida കൊണ്ടുവന്നു നല്ല അടിപൊളി തോരൻ ഉണ്ടാക്കി.എല്ലാവരും നല്ല രുചിയോടെ അത് അകത്താക്കുകയും ചെയ്തു.
മഷിത്തണ്ട് ഉപയോഗിക്കുന്ന രീതി
മഷിത്തണ്ട് നല്ലവണ്ണം കഴുകി ,ലേശം മഞ്ഞൾപ്പൊടിയിട്ട് കുറച്ചുനേരം വെച്ചതിനുശേഷം സാധാരണ ഇലകള്‍ തോരന്‍ വെക്കുന്നതുപോലെ ഉപയോഗിക്കുക.
കണ്ണാടി പച്ച , വെള്ളത്തണ്ട്, അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മഷിത്തണ്ട് , പണ്ട് ഒക്കെ സ്ലേറ്റ് മായ്ക്കാൻ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്നു ഇത് വീടിനുള്ളിൽ ഒരു അലങ്കാരച്ചെടിയായും വളര്‍ത്തുന്നു. സ്കൂളിൽ ചെടികൾ വെള്ളം വലിച്ചെടുക്കുന്നതിനുള്ള പരീക്ഷണങ്ങളിൽ നാം ഇവ ഉപയോഗിക്കുമായിരുന്നു.
നമ്മൾ ഒരു ഉപയോഗമില്ല എന്ന് വിചാരിക്കുന്ന പല സസ്യങ്ങളും നല്ല ഗുണങ്ങൾ ഉള്ളതാണ് .മഷിത്തണ്ട് മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും, വൃക്കരോഗങ്ങൾക്കും, തലവേദനയ്ക്കും വളരെ നല്ലതാണ് . ഒരു വേദനസംഹാരിയായിട്ടും മഷിത്തണ്ട് ഉപയോഗിക്കാറുണ്ട്.ചൂടിനെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. സലാഡും, ജ്യൂസ് ഉണ്ടാക്കാനും ഉപയോഗിക്കാം.
കടപ്പാട് : Roopa Jos

Post a Comment