മുയൽ കൃഷിയിൽ ഓർത്തിരിക്കേണ്ട കുറച്ചു കാര്യങ്ങൾ


മുയൽ കൃഷിയെക്കുറിച്ചു  കുറച്ചു  അറിയുന്ന  കാര്യങ്ങൾ  പറയാം..

1. ചുറ്റും വേലികെട്ടി സുരക്ഷിതമാക്കിയ
ഷെഡ്ഡിനകത്ത്, മരം കൊണ്ടോ, കമ്പിവേലി കൊണ്ടോ കൂടുകള് ഉണ്ടാക്കാം.
2. കൂടുതൽ വായുസഞ്ചാരമുള്ളതും ഇഴജന്തുക്കള്
കടക്കത്തതുമായ രീതിയില് വേണം കൂടിന്റെ നിർമ്മാണം.
3. പ്രജനനത്തിനുള്ള വലിയ മുയലുകൾക്ക് ഒന്നിന് 90
സെ.മീ നീളവും 70 സെ.മീ വീതിയും 50 സെ.മീ ഉയരവും ഉള്ള കൂടുകൾ ആവശ്യമാണ്. 
4. കൂടിന്റെ അടിഭാഗം തറനിരപ്പിൽ നിന്ന് ഒരു മീറ്ററ്
പൊക്കത്തില് ആയിരിക്കണം.
5. വിസര്ജ്യവസ്തുക്കൾ എളുപ്പത്തിൽ താഴേയ്ക്കു
പോകുന്ന രീതിയില് ആയിരിക്കണം കൂട്
നിർമ്മിക്കേണ്ടത്. 
6. ശുദ്ധജലം കൂടിനുള്ളിൽ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്ണ് ചട്ടികൾ ഉപയോഗിക്കാം.
7. മുയലുകൾക്ക് രണ്ടുനേരവും ഭക്ഷണം കൊടുക്കണം. 
8. പച്ചില, പച്ചക്കറി വർഗ്ഗങ്ങളും ഖരആഹാരവും നൽകണം.
9. മാവ്, പ്ലാവ്, തൊട്ടാവാടി, കുറുന്തോട്ടി, കുളവാഴ, കൈത, ഓല, പയറുവർഗ്ഗങ്ങൾ, ചെമ്പരത്തി തുടങ്ങി എല്ലാ പച്ചിലകളും പുല്ലുകളും നൽകാം. 
10. എന്നാല് റബ്ബർ, കാട്ടുറബ്ബർ, മീന്കൊല്ലി കുരു ഇല, വയലറ്റ് നിറത്തിലുള്ള പന്നൽച്ചെടിയുടെ ഇല, പപ്പായ,
ആനത്തൊട്ടാവാടി, വിഷച്ചെടികൾ എന്നിവയുടെ ഇല നൽകരുത്.
11. ശീമക്കൊന്ന നൽകുമ്പോൾ തലേദിവസം വെട്ടി വാടിയശേഷം നൽകേണ്ടതാണ്. 
12. ദഹനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും നാര് അടങ്ങിയ ഭക്ഷണമായും വൈക്കോല് നൽകാം. 
13. തവിട്, എള്ളിന്പിണ്ണാക്ക്, ഗോതമ്പ്, ധാതുലവണമിശ്രിതം, തേങ്ങപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കടല, കറിയുപ്പ് എന്നിവ
ചേർത്തുണ്ടാക്കുന്ന മിശ്രിതമോ അല്ലെങ്കിൽ
പായ്ക്കറ്റിൽ വാങ്ങുന്ന മുയൽ തീറ്റയോ ഖര
ആഹാരമായി നല്കണം (മിശ്രിതത്തിൽ
അല്പം വെള്ളം ചേർത്തു കുഴച്ചുവേണം നൽകാൻ). 
14. ഒരു മുയലിന് 100-150 ഗ്രാം വീതം ഖര മിസ്ത്രിത ആഹാരം കൊടുക്കണം.
15. ആണ്മുയലിനെയും പെണ്മുയലിനെയും പ്രത്യേകം
കൂടുകളിലാണ് വളർത്തുന്നത്.
16.  നാല് പെണ് മുയലുകൾക്കു ഒരു ആണ്മുയല് എന്ന അനുപാതത്തിലാണ് വളർത്തേണ്ടത്.
17.  8-12 മാസം പ്രായം പൂർത്തിയായ ആണ്മുയലുകളെയും 6-8 മാസം പ്രായം പൂർത്തിയായ
പെണ്മുയലുകളെയും ഇണചേർക്കാൻ തുടങ്ങാം.
18. മുഖം കൂടിന്റെ വശത്ത് ഉരയ്ക്കുക, പുറകു
വശം പൊക്കി കിടക്കുക, വാൽ ഉയർത്തി പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങൾ. ഈ സമയത്ത് പെണ്ണ് മുയലിനെ ആണ്മുയലിന്റെ കൂട്ടിലേക്കു വിടേണ്ടതാണ്. വിജയകരമായി ഇണചേര്ന്നാല് ആണ്മുയല് പുറകിലേക്കോ വശത്തേക്കോ മറിഞ്ഞു വീഴുന്നതായി കാണാം. 
19. 28-34 ദിവസം വരെയാണ് ഇവയുടെ ഗര്ഭകാലം.
20. ഗര്ഭകാലത്തിന്റെ അവസാന ആഴ്ചയില് തടി
കൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ടോ ഒരു പ്രത്യേക കൂട് കൂട്ടിനുള്ളിൽ വെയ്ക്കേണ്ടതാണ്. ഇതിന് 50x30x15
സെ.മീ വലിപ്പം ഉണ്ടായിരിക്കണം.
21. ഈ പെട്ടിയിൽ അവയുടെ രോമങ്ങൾപറിച്ചിട്ട് ഒരു ചെറിയബെഡ് തയ്യാറാക്കി അതിലാണ് മുയൽപ്രസവിക്കുക.
22. രാത്രികാലങ്ങളിൽ പ്രസവിക്കുന്ന മുയലുകൾ, ഏഴുമുതൽ പത്തു വരെ കുഞ്ഞുങ്ങളെ നൽകും.
23. ജനിച്ചയുടനെ കുഞ്ഞുങ്ങളെ തിന്നുന്ന
പ്രവണത തള്ളമുയലുകള് കാണിക്കാറുണ്ട്.
24. ഗര്ഭകാലത്തെ ശരിയായ തീറ്റക്രമം കൊണ്ട് ഇത്
ഒഴിവാക്കാവുന്നതാണ്.
25. പ്രസവിച്ച് ഒന്നു രണ്ടു ദിവസത്തേക്കു കുട്ടികളേ
ശല്യപ്പെടുത്താതെയിരിക്കുന്നതാണു നല്ലത്.
26. 25 ദിവസം വരെ മുലകുടിക്കുന്ന മുയൽകുഞ്ഞുങ്ങൾ, അധികസമയവും
ഉറങ്ങാനിഷ്ടപ്പെടുന്നവയാണ്.
27.  ജനനസമയത്ത് മരിക്കുന്ന മുയൽകുഞ്ഞുങ്ങളെ തള്ള മുയലിനെ കൂട്ടിൽ നിന്ന് മാറ്റിയശേഷം
എടുത്ത്മാറ്റേണ്ടതാണ്. 
28. രണ്ടാഴ്ച പ്രായമാകുന്നതോടെ കുഞ്ഞുങ്ങൾ
നെസ്റ്റ്ബോക്സിൽ നിന്നും പുറത്തുചാടിത്തുടങ്ങും, ഈ സമയത്ത് നെസ്റ്റ്ബോക്സ് മാറ്റാവുന്നതാണ്. 
29. നാലാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ തള്ളമുയൽ
നിന്നും മാറ്റാം.
30. ഒരു വർഷം ഒരു പെൺമുയലിൽ നിന്ന് 25
കുട്ടികളെ മിനിമം ലഭിക്കും.
31. നാല്പതു ദിവസം കഴിഞ്ഞാൽ മുയലുകൾ
വീണ്ടും ഗര്ഭ ധാരണത്തിന് തയ്യാറാകും.
32. മുയലിനെ എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. മുയലിന്റെ കഴു­ത്തിന്റെ പിന്നിലെ അയഞ്ഞ തൊലിയിൽ ഒരു കൈകൊണ്ട്പൊക്കി മറ്റേകൈ
ശരീരത്തിൽ പിൻഭാഗത്ത്താങ്ങി എടുക്കുക.
ചെറിയ കുഞ്ഞുങ്ങളെ ഒരു കൈകൊണ്ട് തള്ളവിരൽ ഒരു വശത്തും മറ്റു വിരലുകൾ മറുവശത്തുമായി കുഞ്ചിയിൽ പിടിച്ചും എടുക്കാം.
33. രോഗലക്ഷണം പ്രകടിപ്പിക്കുന്ന മുയലുകളെ മറ്റു മുയലുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും, ഒരു വെറ്റിനറി ഡോകടറുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യണം. 
34. വായുവും വെളിച്ചവുമില്ലത്ത ഷെഡ്ഡുകൾ,
വൃത്തിഹീനമായ കൂടുകൾ, പഴകിയ തീറ്റ ഇവയൊക്കെ മുയലുകളെ രോഗത്തിനടിമയാക്കും.
35. മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, വയറിളക്കം, ചർമ്മരോഗം, മുതലായവ മുയലിനു സാധാരണ വരുന്ന രോഗങ്ങളാണ്. ആന്റിബയോട്ടിക്കുകൾ,
സൾഫാമരുന്നുകൾ, നൈട്രോഫുറാൻസ് തുടങ്ങിയ
മരുന്നുകൾ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം
കൊടുക്കുകവഴി രോഗങ്ങൾ നിയന്ത്രണവിധേയമാക്കുന്നതാണ്. 
36. മുയലുകളുടെ കാഷ്ടവും മൂത്രവും രൂക്ഷ ഗന്ധം ഇല്ലാത്തതും, അത്യതികം വളക്കൂറുള്ളവയുമായതിനാൽ, വീട്ടിലെ കൃഷിക്കും, ബയോഗ്യാസ്  യുണിറ്റുകൾക്കും ഏറെ ഉപകാരപ്രദവുമാണ്.

കടപ്പാട് : Lijo Joseph 

Post a Comment

Previous Post Next Post