കറികൾക്കും ബിരിയാണിക്കും രുചിയും മണവും പകരാൻ കഴിയുന്നവൾ രംഭ .കൈത വർഗത്തിൽപ്പെട്ട രംഭയില ഒരു സുഗന്ധവിളയാണ്. ഭക്ഷണ പദാർഥങ്ങൾക്ക് ഹൃദ്യവും വ്യത്യസ്തവുമായ രുചിയും സുഗന്ധവുമാണ് രംഭയില നൽകുന്നത്. സുഗന്ധഘടകങ്ങളായ പണ്ടാ മറീൻ ,അസറ്റയീൻ, പൈറോലീൻ തുടങ്ങിയ ആൽക്കലോയിഡുകളും ചില ലാക്ടോണുകളുമാണ് രംഭയിലലെ സുഗന്ധ ഘടകങ്ങൾ:
ചെറിയ ഇലകളോടു കൂടി കുറ്റിച്ചെടിയായി വളരുന്ന ഇനവും ഒന്നര മീറ്ററോളം ഉയരത്തിൽ ഒറ്റത്തടിയായി വളരുന്ന ഇനവും രംഭയ്ക്ക് സ്വന്തം.ഇലയുടെ അറ്റത്തും കടഭാഗത്തും ചെറിയ മുള്ളുകളുണ്ട് ചിനപ്പുകളുപയോഗിച്ചും തണ്ട് മുറിച്ചു നട്ടുമാണ് വംശവർദ്ധന.
കട ഭാഗത്ത് ധാരാളമായി കാണുന്ന ചിനപ്പുകൾ ഇളക്കിയെടുത്ത് വേരുപിടിപ്പിച്ചതിനു ശേഷം നടാനുപയോഗിക്കാം കാണ്ഡം രണ്ട് മുട്ടുകളുള്ള കഷണങ്ങളാക്കി ഈർപ്പമുള്ള മണലിൻ താഴ്ത്തിവെച്ച് വേരുപിടിപ്പിച്ചെടുക്കുന്നതും രംഭ വളർത്തുന്നതിനുള്ള മറ്റൊരു രീതി നാലില പരുവത്തിൽ പറിച്ചുനടുന്നതാണ് രംഭയ്ക്ക് പഥ്യം അരയടി നീളവും വീതിയും താഴ്ച്ചയുമുള്ള കുഴികളിൽ ഉണങ്ങിപ്പൊടിഞ്ഞ ചാണകവളം ചേർത്ത് തൈകൾ നടാം
നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ രംഭ അതിവേഗം വളരും കേരളത്തിലെ കാലാവസ്ഥയിൽ കീട രോഗബാധയില്ലെന്നു തന്നെ പറയാം തണലിലും മെരുങ്ങും മാസത്തിലൊരിക്കൽ അല്പം ചാണകപ്പൊടി ചേർത്ത് കൊടുക്കുന്നത് ഉത്പ്പാദനം കൂട്ടും
ചെടിയിൽ നിന്ന് അപ്പപ്പോൾ പറിച്ചെടുക്കുന്ന ഇലകൾക്ക് മണം കുറയും അല്പമൊന്ന് വാടിക്കഴിയുമ്പോൾ തനി സുഗന്ധം പുറത്ത് വരും രംഭയിലയുടെ മണം സുഗന്ധ അരിയിനങ്ങളുമായി സാമ്യമുള്ളതിനാൽ വില കുറഞ്ഞ അരിയിനങ്ങൾക്ക് സുഗന്ധം പകരാൻ കേമി തന്നെ രംഭയില ചേർത്തുണ്ടാക്കുന്ന കോഴിക്കറികൾക്ക് പ്രത്യേക രുചിയും മണവുമാണ് കേക്കിന് രുചിയും നിറവും മണവും പകരാൻ ഇതിൻ്റെ ഇല ഉപയോഗിക്കുന്നുണ്ട്
ഇത് ഉപയോഗിക്കുന്ന രീതി.
അരി വെന്തു വരുമ്പോൾ അതിൽ രണ്ടു പീസ് ഇട്ടാൽ ചോറിനു നല്ല മണം ഉണ്ടായിരിക്കും , chicken, ബീഫ് പോലത്തെ കറികളിലും ഇതുപോലെ തിളക്കുമ്പോൾ ഇട്ടാൽ അപാര മണം ആയിരിക്കും.
കടപ്പാട് : Lijo Joseph
Post a Comment