ഇസ്രായേൽ ഓറഞ്ച് എന്ന വിളിപ്പേരുള്ള കുംക്വറ്റ്‌ എന്ന അത്ഭുത ഓറഞ്ചിനെ പരിചയപ്പെടാം


ഇസ്രായേൽ ഓറഞ്ച് എന്ന വിളിപ്പേരുള്ള കുംക്വറ്റ്‌ (kumquat) എന്ന അത്ഭുത ഓറഞ്ചിനെ പരിചയപ്പെടാം. 

  കേരളത്തിന്റെ  ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്ന ഈ ഇത്തിരിക്കുഞ്ഞൻ മധുര ഓറഞ്ചിനെ നമുക്ക് ചട്ടിയിൽ വളർത്താം.  ചെറിയ ഇലകൾ ആണ് ഇതിനുള്ളത്.  വെളുത്ത നിറത്തിലുള്ള കുഞ്ഞൻ നക്ഷത പൂക്കൾ ശിഖരങ്ങളിൽ ആണ്‌ മുളപൊട്ടുന്നത്.  നവംബർ മുതൽ മാർച്ച്‌ വരെയാണ് കൂടുതൽ വിളവ് കിട്ടുന്നതെങ്കിലും എല്ലാ സീസണിലും കായ്കൾ ഉണ്ടാവും. ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്താണെന്നോ? ഇതിന്റെ തൊലിക്ക് നല്ല മധുരമുള്ളതുകൊണ്ട് ഇത് തൊലിയോടെ കഴിക്കാമെന്നത് തന്നെയാണ്. 

   ഇനി ഈ ഇത്തിരിക്കുഞ്ഞൻ മധുര ഓറഞ്ചിന്റെ ഗുണങ്ങൾ കൂടി കേട്ടോളൂ.. എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കുന്ന കുംക്വറ്റ്‌ മുടിവളർച്ചക്കും ഉത്തമമാണ്.  കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്ന ഇതിന് പ്രമേഹത്തെ നിയന്ത്രിക്കാനും ശേഷിയുണ്ടത്രേ. ശരീരഭാരം കുറക്കാൻ കഴിവുള്ള ഈ ഫലം കഴിക്കുമ്പോൾ ഉന്മേഷം വര്ധിക്കുന്നു. 

   കാഴ്ചശക്തി വർധിപ്പിക്കുന്നു എന്നതോടൊപ്പം ത്വക്കിന്റെ മാർദ്ദവം കൂട്ടുന്നുമുണ്ട്. ദഹന സംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കുന്നു. പ്രതിരോധശേഷി കൂട്ടുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നു,  ക്യാന്സറിനെ പ്രതിരോധിക്കുന്നു, പ്രായത്തെ ചെറുക്കാൻ സഹായിക്കുന്നു.. വിറ്റാമിൻ A,  C,  എന്നിവയുടെ കലവറയായ ഈ അത്ഭുത ഓറഞ്ച് രക്തം വർധിപ്പിക്കാനും സഹായിക്കുന്നുണ്ട്.  
ഇത്രയേറെ അത്ഭുത ഗുണങ്ങൾ നിറഞ്ഞ കുംക്വറ്റ്‌ ഒരെണ്ണം നമുക്കും വീട്ടിൽ വളർത്താം. 

തൈകൾ  ഇപ്പോൾ  പല  നഴ്സറികളിലും  ഉണ്ട്

കടപ്പാട് : Lijo Joseph

Post a Comment

Previous Post Next Post