പണ്ട്കാലങ്ങളിൽ നമ്മുടെ നാട്ടിൻ പുറങ്ങളിൽ സ്ഥിരം കണ്ടിരുന്ന ഒരു പഴച്ചെടിയാണ് മൽബറി. പൊക്കം കുറഞ്ഞ രീതിയിലും നല്ല ഉയരത്തിലും വളരുന്ന വിവിധയിനം മൽബറികളുണ്ട്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലയോരത്തിലും അതുപോലെ സമതലപ്രദേശങ്ങളിലും ഇവയെ കൃഷിക്കു വേണ്ടി വളർത്താം. എന്നാലും നമ്മുടെ വിട്ടു മുറ്റങ്ങളിലും ഇവ നന്നായി തന്നെ വളരും. ഏത് കാലാവസ്ഥയിലും ഇവ നന്നായി വളരുമെങ്കിലും വേനൽകാലത്താണ് ഇവയിൽ കായ്കൾ ഉണ്ടാകുന്നത്.
പച്ച നിറത്തിൽ വളർച്ച തുടങ്ങുന്ന മൽബറി കായ്കൾ വിളഞ്ഞു നന്നായി പഴുത്തു പാകമാകുമ്പോൾ നന്നായി ചുവപ്പ് കലർന്ന കറുത്ത നിറമായി മാറും. എങ്ങനെ വിളയുന്ന കായ്കൾക്ക് നല്ല മധുരമായിരിക്കും.
തണ്ടുകൾ ഉപയോഗിച്ചാണ് ഇവയുടെ പുതിയ തൈകൾ തയാറാക്കുന്നത്. ശേഖരിച്ചു വെച്ചിരിക്കുന്ന തണ്ടുകൾ മണൽ, മണ്ണ്, ചാണകപ്പൊടി/മണ്ണിര കമ്പോസ്റ്റ്, എന്നിവ ചേർത്തിളക്കിയ മിശ്രീതം നിറച്ച ചെറു കുടുകളിലോ ചട്ടിയിലോ നടാവുന്നതാണ്. ഇങ്ങനെ നടുന്ന കമ്പുകൾ 15 ദിവസം കൊണ്ട് പുതു വേരുകൾ വന്നു തളിരിലകൾ വന്നു തുടങ്ങും. രണ്ടിലയിൽ അധികം ഇലകൾ വന്നു കഴിഞ്ഞു നമുക്ക് പറിച്ചു നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റിനടാവുന്നതാണ്. മൽബറി ചെടികൾക്ക് ചെറു വൃക്ഷമാകുന്ന സ്വാഭാവമുള്ളതിനാൽ ഇവയെ ആ രീതിയിൽ വേണം വളർത്താൻ.
വേനൽകാലത്ത് ചെടികൾ നന്നായി നനക്കുന്നതും കരിയിലകൾ ഉപയോഗിച്ചു പുത നൽകുന്നതിനും ശ്രദ്ധിക്കണം. അതുപോലെ ജൈവ വളങ്ങൾ നൽകുന്നതിനും ശ്രദ്ധിക്കണം. ജൈവ വളങ്ങൾ മണ്ണിളക്കി നൽകുകയോ അല്ലങ്കിൽ വെള്ളത്തിൽ കലക്കി നൽകുകയോ ആകാം.മൂന്ന് വർഷം കൊണ്ട് ഇവ കായ്ച്ചു തുടങ്ങും. പറയത്തക്ക കീടബാധകളൊന്നും തന്നെ മള്‍ബറി ചെടിയേ ബാധിക്കാറില്ല. ഇല ചുരുട്ടി പുഴുവിന്റെ ആക്രമണം മാത്രമാണ് ആകെ മള്‍ബറിയെ ബാധിക്കുന്നത് അവയെ ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് നമുക്ക് നിയന്ത്രിക്കുകയോ അല്ലങ്കിൽ കൈകൊണ്ട് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യണം. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ എല്ലാവര്‍ക്കും വളർത്താനാകുന്ന ഒന്നാണ് മള്‍ബറി ചെടികൾ.
ഇമേജ് കടപ്പാട് : Albin Jose
Post a Comment