ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ആർക്കും ക്യാരറ്റ് വീട്ടിൽ കൃഷി ചെയ്യാം

മനുഷ്യശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പച്ചക്കറികളിലൊന്നാണ് ക്യാരറ്റ്. പൊണ്ണത്തടി കുറയ്ക്കാനും നല്ല കാഴ്ചശക്തിക്കും കൊളസ്ട്രോൾ കുറയ്ക്കാനും ക്യാൻസറിനും ചെറുക്കാനുമൊക്കെ നിത്യേനയുള്ള ഉപയോഗം സഹായിക്കും.

ക്യാരറ്റ് സ്വന്തം വീട്ടിൽ വിളയിക്കാമോ?

തീർച്ചയായും .ചട്ടികളിലോ ചാക്കുകളിലോ ഗ്രോബാഗുകളിലോ ക്യാരറ്റ് കൃഷി ചെയ്യാം. കുറഞ്ഞത് ഒരടിയെങ്കിലും ആഴത്തിൽ നല്ല ഇളക്കവും വായുസഞ്ചാരവും ജൈവാംശവുമുള്ള മിശ്രിതമായിരിക്കണം ഉപയോഗിക്കേണ്ടത്.

മിശ്രിതം തയ്യാറാക്കുന്ന രീതി

 മണ്ണ്, ചകിരിച്ചോറ്,  അഴുകിപ്പൊടിഞ്ഞ ചാണകം,  എല്ലുപൊടി,  വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത
മിശ്രിതം നിറച്ചതിനുശേഷം 7 സെ.മീ അകലത്തിൽ രണ്ട് വിത്തുകൾ വീതം പാകാം. ഒരുപാട് ആഴത്തിൽ വിത്തിടരുത്. 7- 8 ദിവസത്തിനുള്ളിൽ വിത്തുകളെല്ലാം മുളയ്ക്കും. വളരെ സാവധാനത്തിലായിരിക്കും തുടക്കത്തിലുള്ള വളർച്ച. 25 ദിവസം കഴിയുമ്പോൾ ഒരു കുഴിയിൽ ഒരു തൈ മാത്രം നിർത്തി മറ്റുള്ളവ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ചുകളയുക. തൈകൾ പറിച്ചുനടാൻ ഉപയോഗിക്കരുത്. എല്ലാ ആഴ്ചയും വളമായോ ബയോസ്ലറിയായോ കുറേശ്ശെ ഒഴിച്ചുകൊടുക്കുക.
80-85 ദിവസം കഴിയുമ്പോൾ മേൽമണ്ണിലേക്ക് ക്യാരറ്റ് കിഴങ്ങുകൾ ദൃശ്യമാകാൻ തുടങ്ങും. ആവശ്യാനുസരണം വിളവെടുക്കാം.

കടപ്പാട് : രാമകൃഷ്ണൻ കുന്നോത്ത്

Post a Comment

Previous Post Next Post