ഒന്ന് ശ്രദ്ധിച്ചാൽ നമുക്കും അടുക്കളത്തോട്ടത്തിൽ ബീറ്റ് റൂട്ട് വിളയിക്കാം...

ബീറ്റ് റൂട്ട് വിത്തുകൾ പാകിയാണ് കൃഷിക്കാവശ്യമായ തൈകൾ തയാറാക്കുന്നത്.നേരിട്ട് വിത്തുകൾ പാകിയോ സീഡിങ് ട്രേകളിൽ വളർത്തുന്ന തൈകൾ പറിച്ചു നട്ടോ  നമുക്ക് കൃഷി ചെയ്യാൻ സാധിക്കും. ബീറ്റ് റൂട്ട് കൃഷി ചെയ്യാൻ നല്ല ഇളക്കമുള്ളതും നിർവാർച്ച  ഉള്ളതുമായ മണ്ണ് വേണം തിരഞ്ഞെടുക്കാൻ. ബീറ്റ് റൂട്ട് തൈകൾക്ക് അൽപം  വെയിൽ കിട്ടുന്നത് നല്ലതാണ്.

അടുക്കളതോട്ടത്തിൽ വളർത്തുമ്പോൾ നമുക്ക് ഇവ ഗ്രോ ബാഗുകളിലോ നിലത്തോ നടാൻ സാധിക്കും . 

ഗ്രോ ബാഗിൽ ബീറ്റ് റൂട്ട് തൈകൾ നടുന്നതിനെകുറിച്ചറിയാൻ ഈ വിഡിയോ കാണുക .


മണ്ണിൽ നടുമ്പോൾ അടിവളമായി ചാണകപ്പൊടിയോ അല്ലങ്കിൽ ആട്ടിൻ വളമോ നൽകി കിളച്ചു മണ്ണ് ലെവലാക്കിയ ശേഷം നന നൽകിയിട്ടാണ്  തൈകൾ നടേണ്ടത്. വിത്തുകൾ ആണ് നടുന്നതെങ്കിൽ മണ്ണിനു ഒത്തിരി അടിയിൽ പോകാതെ 6 ഇഞ്ച്‌ മുതല്‍ 8 ഇഞ്ച്‌ വരെ അകലം പാലിച്ച്  വേണം വിത്തുകൾ നടാന് . 5 ദിവസം കൊണ്ട് ഇങ്ങനെ നടുന്ന  വിത്തുകള്‍ മുളയ്ക്കും. തൈകൾക്ക്  ഇലകള്‍ വന്നു തുടങ്ങിയാല്‍ അതില്‍ ആരോഗ്യമുള്ള ഒരു തൈ നിര്‍ത്തി അല്ലാത്തത് നീക്കം ചെയ്യണം.

കൃത്യമായ ജലസേചനം നല്‍കി ബീറ്റ് റൂട്ട് തൈകൾ നട്ടിരിക്കുന്ന മണ്ണ് ഉണങ്ങിപ്പോകാതെ ശ്രദ്ധിക്കണം. പതിനഞ്ച് ദിവസം കൂടുമ്പോൾ കാര്യമായ മേൽവളപ്രയോഗം ബീറ്റ് റൂട്ട് തൈകൾക്ക്  നൽകാം. ആട്ടിൻകാഷ്ഠം പൊടിച്ചത്, കമ്പോസ്റ്റ്, ഫിഷ്‌ അമിനോ എന്നി വളങ്ങൾ ബീറ്റ് റൂട്ട് ചെടിയിൽ അവയുടെ കിഴങ്ങിന്റെ നല്ല രീതിയിലുള്ള വളര്‍ച്ചയ്ക്ക്‌ സഹായിക്കും. മൂന്നാം മാസം മുതല്‍ ബീറ്റ് റൂട്ട് വിളവെടുക്കാം. 

ആദ്യ വളര്‍ച്ചയില്‍ കാറ്റും ജലസേചനവും കൊണ്ട് ചെടികള്‍ മറിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാൽ  

തുടക്കത്തില്‍ തന്നെ ചെടികൾ മറിയാതിരിക്കാന്‍ ചുവട്ടിലേക്ക്‌ അല്‍പ്പം മണ്ണ് കൂട്ടികൊടുക്കുന്നത് നല്ലതാണ്. പിന്നീടുള്ള വളര്‍ച്ചയ്ക്ക്‌ മണ്ണ് കൂട്ടി കൊടുക്കണമെന്ന് നിർബന്ധമില്ല. ബീറ്റ് റൂട്ട് കൃഷിക്കായി തയാറാക്കുന്ന മണ്ണിൽ കട്ടയും കല്ലും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം അല്ലങ്കിൽ ബീറ്റ് റൂട്ട് കിഴങ്ങുകൾക്ക് നല്ല രൂപം ഉണ്ടാകില്ല .  

Post a Comment

Previous Post Next Post