റബ്ബർ തോട്ടത്തിലെ കരാർ കൃഷിയിലൂടെ ഇറച്ചിക്കോഴി വളർത്തലിൽ കര കയറിയ കുടുംബം

 .
കോട്ടയം ജില്ലയിൽ മുക്കൂട്ടുതറ വന്തിയിൽ വീട്ടിൽ ജോർജ്കുട്ടിക്ക് പത്തു കൊല്ലം മുമ്പ് ഒരു ഉൾവിളി ഉണ്ടായി. റബറിനെ മാത്രം നമ്പാതെ വേറെ എന്തെങ്കിലും കൂടെ ചെയ്യുക.  ആലോചനയായി ഭാര്യ അംഗൻവാടി ടീച്ചർ ആയ ജോളിയും മൂത്തമകൻ സിറിലും ഇളയമകൻ , ഷിന്റോയും , മകൾ  അനിറ്റയും  ചേർന്ന കൂടിയാലോചന. ഇറച്ചിക്കോഴി വളർത്തിയാലോ .  എല്ലാവര്ക്കും സമ്മതം  കരാറടിസ്ഥാനത്തിൽ വളർത്താമെന്നു  തീരുമാനിച്ചു .

 കോഴിക്കുഞ്ഞും ,തീറ്റയും ഫ്രീ ആയി കമ്പനി തരും . ന്യായമായ പ്രതിഫലവും.

ഒരു റബ്ബർ പോലും വെട്ടാതെ റബ്ബർന്റെ  ഇടയിൽ 2000 കോഴികളെ  വളർത്താവുന്ന ഷെഡ് ഉണ്ടാക്കി. കോഴി വളർത്തൽ തുടങ്ങി. കൊള്ളാമെന്ന് തോന്നി .
ഓരോ വർഷവും കോഴികളെ കൂട്ടിക്കൂട്ടി അഞ്ചുവർഷം കൊണ്ട് അയ്യായിരം കോഴികളെ കരാറടിസ്ഥാനത്തിൽ വളർത്തുന്ന അവസ്ഥയിലെത്തി. 
ജോര്ജുകുട്ടിയും  മകൻ  സിറിലും  കുട്ടിയാൽ  കൂടാത്ത  അവസ്ഥ.

വിഷ്വൽ കമ്മ്യൂണിക്കേഷൻ പിജി കാരൻ  ഷിന്റോ    TCS  ൽ ജോലികിട്ടി ബാംഗ്ലൂരാണ് .
അവനെ തിരിച്ചു വിളിച്ചാലോ ? ആലോചനയായി .അവസാനം അവർ തീരുമാനത്തിലെത്തി .അവൻ തിരിച്ചു വരട്ടെ .കോഴിവളർത്തൽ തന്നെ നമുക്ക് കോൺസൻട്രേറ്റ് ചെയ്യുക .  

 ഇരുപത്തിരണ്ടാമത്തെ  വയസിൽ  ജോലി  രാജി  വച്ച്  ഷിന്റോ നാട്ടിലെത്തി നാട്ടിലെത്തി.

 അഞ്ചുകൊല്ലത്തെ കരാർ കൃഷികൊണ്ട് ഇറച്ചി കോഴി വളർത്തൽ സകല അടിയും കളിയും പഠിച്ചു   .അതിന്റെ  ധൈര്യത്തിൽ ഒരു ആലോചന .
 "കരാർ  വിട്ട് സ്വന്തമായി വളർത്തിയാലോ ? "മക്കൾ .

  പക്ഷേ   ജോർജുകുട്ടിക്ക്  അതിനോട്  യോജിപ്പില്ലായിരുന്നു . 
"നമുക്ക് എന്തായാലും   സ്വന്തമായി തുടങ്ങാം    പക്ഷേ കരാർ അടിസ്ഥാനത്തിൽ ഉള്ള കോഴിവളർത്തൽ നിർത്തണ്ട .റിസ്ക്  വേണ്ട" . അത്  എല്ലാവര്ക്കും  സമ്മതമായി .

  അവർ സ്വന്തമായി  വളർത്തിത്തുടങ്ങി  ആദ്യം  1000. ഓരോ വർഷവും  കൂട്ടി കൂട്ടി  ഇപ്പോൾ സ്വന്തമായി അയ്യായിരം കോഴികളും കരാറടിസ്ഥാനത്തിൽ 5000. അകെ  പതിനായിരം . 

 ഇതിനോടൊപ്പം തന്നെ അവർ മറ്റൊരു കാര്യവും ചെയ്തു മറ്റു ഫാമുകളിൽ നിന്ന് കോഴികളെ എടുത്ത് കടകളിൽ കൊടുക്കുന്ന ഒരു സംരംഭം  തുടങ്ങി.

  ഷെഡുകൾ  എട്ടു പത്തെണ്ണം  പണിതതോടെ   ഷെഡ്  നിർമ്മാണത്തിൽ  ആശാന്മാരായി .

  ഈ മേഖലയിലേക്ക് ഇറങ്ങണമെന്ന് താൽപര്യമുണ്ടെങ്കിലും കൂട് നിർമ്മാണം ആണ്  പലരെയും പിന്നോട്ട് വലിച്ചിരുന്നത്.ഷെഡ്  നിർമ്മിച്ച്  നല്കാമോയെന്ന  ആവശ്യം പല  കോണുകളിൽ  നിന്നും  വന്നു .  അതും  ഏറ്റെടുത്തു .

   കോഴികൾക്ക്  ആവശ്യമുള്ള  പാത്രങ്ങളും , brooder  ഉം  മറ്റും  വിതരണം  ചെയ്യുന്ന  ഏജൻസിയും തുടങ്ങാൻ പദ്ധതിയുണ്ട് .

   ഇതിനിടയിൽ  പരാതിയും , കേസും , കൂട്ടവും  ഒക്കെ ഉണ്ടായി .
   കൃത്യമായി  ലൈസൻസ്  ചട്ടങ്ങൾ പാലിച്ചു  ലൈസെൻസ്  എടുത്തിരുന്നതിനാൽ  അനുകൂല  വിധി ഉണ്ടായി .

   പരാതിക്കാരുടെ  പിണക്കമൊക്കെ  മാറി . ഇപ്പോൾ  നല്ല സൗഹാർദ്ദത്തിലാണ് .

   പ്രതികൂല സാഹചര്യത്തെ  അനുകൂലമാക്കി  വിജയിച്ച  ജോർജുകുട്ടി  കുടുംബത്തിന്   കൊടുക്കാം ഒരു  Big സല്യൂട്ട് .

കടപ്പാട് : ഡോ  മരിയ ലിസ മാത്യു

Post a Comment

Previous Post Next Post