പാരസെറ്റമോൾ നിങ്ങളുടെ പൂച്ചയെ കൊല്ലും


രാജൻ എന്നെ വിളിച്ചത് സങ്കടത്തോടെയും അതിലേറെ ആശങ്കയോടെ കൂടെയായിരുന്നു. അവരുടെ പേർഷ്യൻ സങ്കരയിനം പൂച്ച കുറിഞ്ഞി പെട്ടെന്ന് ചത്തു. കുട്ടികൾ കരച്ചിലോട് കരച്ചിൽ.

 "വല്ല  പേയോ  മറ്റോ ആണോ എന്നാണ് എനിക്കിപ്പോൾ പേടി".
 ശബ്ദത്തിൽ ഒരു വിതുമ്പൽ.
 
" കുറിഞ്ഞിക്ക്  എന്തായിരുന്നു അസുഖം?".
 ഞാൻ ചോദിച്ചു 
 
"ഒരു ക്ഷീണം ചുമ, തുമ്മൽ, തീറ്റ മടി എന്നാലും പാലുകുടിച്ചു".

" മരുന്നു വല്ലോം കൊടുത്തോ ?".

" പിള്ളേരുടെ പാരസെറ്റമോൾ".

" എന്നിട്ട് ?".

"അവൾക്ക് അസുഖം കൂടി. ഉച്ചയ്ക്ക് മരുന്നു കൊടുക്കാൻ വാ തുറന്നപ്പോൾ മോണയും, നാക്കും നീലനിറം മൂത്രത്തിനും ഒരു ചുവപ്പുനിറം.
 ഞാൻ ഒരു ഡോസ് കൂടെ കൊടുത്തു.
 ക്ഷീണം പിന്നെയും കൂടി. ശാസംമുട്ടൽ .
 വല്ലാത്ത വെപ്രാളമാരുന്നു .  എട്ടു മണി ആകാറായപ്പോൾ അവൾ പോയി ഡോക്ടറെ " 
 
 രാജന്റെ സ്വരം ഇടറി.
 
 "എന്തായാലും പേ അല്ല  .  പേ ഉള്ള  പൂച്ച ഇങ്ങനെ ഒരു ദിവസം കൊണ്ട് ചാകില്ല".
 
"Paracetamol പൂച്ചയ്ക്ക് വിഷമാണെന്ന് അറിഞ്ഞുകൂടായിരുന്നു അല്ലേ?".

 "വിഷമോ?".
 
" അതെ".

 " paracetamol പൂച്ചയുടെ ശരീരത്തിൽ ബ്രേക്ക് ഡൗൺ ആവില്ല. വിഷവസ്തുക്കൾ ഉണ്ടാകും. ഇത് കരളിന്റെയും , RBC യുടെയും  പ്രവർത്തനത്തെ  പ്രതികൂലമായി ബാധിക്കും, ശരീരത്തിലെ ഓക്സിജൻ സപ്ലൈ താറുമാറാകും അതുകൊണ്ടാണ് മോണയ്ക്കും നാക്കിനും നീലനിറവും മൂത്രത്തിന് ചോരയും .
 മുഖത്തും പാദത്തിനും വീക്കം, ശ്വാസംമുട്ടൽ ,ശർദ്ദി, മഞ്ഞപ്പിത്തം, എന്നിവയാണ് മറ്റു ലക്ഷണങ്ങൾ".
 
" അറിഞ്ഞുകൂടായിരുന്നു".

" സ്വയ ചികിത്സയ്ക്ക് പോയതും പ്രശ്നമായി".

 "ശരിയാ പറ്റിപ്പോയി എന്തായാലും പേ  അല്ലല്ലോ സമാധാനം"

"എന്നാ വയ്ക്കട്ടെ ഡോക്ടറെ "
രാജൻ ഫോൺ  വച്ചു .

കടപ്പാട് : ഡോ  മരിയ  ലിസ  മാത്യു

Post a Comment

Previous Post Next Post