അധിക വില കൊടുത്തു വാങ്ങുന്ന വിദേശ ഫല വൃക്ഷങ്ങൾ ഗുണമുള്ളതാണോ ?

പ്രകൃതി വളരെ കരുതലോടെയാണ് എല്ലാം സൃഷ്ടിക്കുന്നത്...
ഓരോ പ്രദേശത്തെ കാലാവസ്ഥ, ഭൂപ്രകൃതി, ജനസംഖ്യ,ജീവികളുടെ സവിശേഷത എന്നിവ അനുസരിച്ചാണ് ജീവജാലങ്ങളെ പരിപാലിച്ചു പോരുന്നത്.
ഓരോ പ്രദേശത്തെ കാലാവസ്ഥയേയും ജീവികളുടെ ശാരീരിക അവസ്ഥക്ക് അനുയോജ്യമായ, രോഗങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമായ ഭക്ഷണശൃംഖലയാണ് ഒരുക്കപ്പെട്ടിട്ടുള്ളത്.
മരുഭൂമിയി കൊടും ചൂടിനെ പ്രതിരോധിക്കാനുള്ള ഘടകങ്ങൾ ഈത്തപ്പഴത്തിലും കാശ്മീരിലെ കൊടും ശൈത്യത്തെ തടയാനുള്ള ഘടകങ്ങൾ കുങ്കുമപ്പൂവിലും പ്രകൃതി കരുതിവെച്ചിട്ടുണ്ട്.
നമ്മുടെ നാട്ടിലെ നാട്ടിലെ ചക്കപ്പഴ ത്തിലേയും മാമ്പഴത്തിലേയും വാഴപ്പഴത്തിലെയും മറ്റു തനതു ഫലങ്ങളുടെയും വൈവിധ്യങ്ങളും രുചിഭേതങ്ങളും ഇതിന് ഉദാഹരണം മാത്രമാണ്. നമ്മുടെ നാട്ടിലെ ഫലങ്ങളുടെ രുചിയും പോഷക മൂല്യങ്ങളും വിദേശഫലങ്ങൾക്ക് ഇല്ല എന്ന് നമ്മൾ മനസ്സിലാക്കണം.
ഓരോ നാട്ടിൽ കണ്ടുവരുന്ന രോഗങ്ങൾക്കുള്ള ഔഷധങ്ങൾപോലും പ്രകൃതി അവിടത്തന്നെ ഒരുക്കിയിട്ടുണ്ട്.
വിദേശ ഫലവൃക്ഷങ്ങളോട് ചിലർകാണിക്കുന്ന അമിതപ്രാധാന്യം കൊണ്ടാണ് ഇത്രയും പ്രതിപാതിച്ചത്‌.  വിദേശ ഫല വൃക്ഷങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരോട്  ചില കാര്യങ്ങൾ പറയാം....
നൂറിനടുത്ത്‌ വിദേശ ഫലവൃക്ഷങ്ങൾ  സ്വന്തമാക്കിയ കുറേ സുഹൃത്തുക്കൾ  എനിക്കുണ്ട് അവരുടെ അനുഭവം വിചിത്രമാണ്.
ഇത്തരം സസ്യങ്ങൾ വിതരണം ചെയ്യുന്ന ഒരു മാഫിയ തന്നെ സസ്യപ്രേമികളെ ചൂഷണം ചെയ്യുന്ന വസ്തുത നാം മനസ്‌സിലാക്കാൻ വൈകരുത്.
ഒരു തൈക്ക് 3500 രൂപവരെ അവർ ഈടാക്കുന്നുണ്ട്.ബില്ലുപോലും നൽകില്ല.ഇപ്പോൾ ഇത് കോടികളുടെ ബിസിനസ്‌ ആണ്.ഇങ്ങനെ കൊഴുത്ത ഒരുപാട് ചെടിമുതലാളിമാർ നമ്മുടെ നാട്ടിൽ തന്നെയുണ്ട്.

1: ഒന്നാമതായി പറയാനുള്ളത് ഇപ്പോൾ വില കൂടുതൽ ഉള്ള സാധങ്ങൾ അല്ല രുചിയിൽ മുന്നിൽ. ഓരോരുത്തരുടെയും രുചി വ്യത്യസ്തമാണ്. എങ്കിലും. മാങ്ങാ, ചക്ക, സപ്പോട്ട, പേര, പപ്പായ ഇതിന്റെ അടുത്ത് പോലും രുചിയിലോ വിളവിലോ എത്താത്ത പഴചെടികളാണ് ഭീകര വിലയിൽ വിറ്റു പോകുന്നത്. അതിനാൽ തന്നെ ആണ് അവ വാണിജ്യ അടിസ്ഥാനത്തിൽ എവിടെയും കൃഷിയും ഇല്ലാത്തതുമാണ്.
രുചിയില്ലേൽ എന്താ ഗുണം ഉണ്ടല്ലോ എന്നാകും അവസാനം ഈ മാഫിയ നമ്മോട് പറയുക. സത്യത്തിൽ എല്ലാ പഴത്തിനും അതിന്റെതായ ഗുണങ്ങൾ ഉണ്ട്. രുചി ഇല്ലാത്തതിന് മാത്രം ആണ് ഗുണം എന്നാണ് ഇത് കണ്ടാൽ തോന്നുക. നമ്മുടെ ലക്‌ഷ്യം രുചിയും ഗുണവും ഉള്ള പഴചെടികൾ ആണെങ്കിൽ ഇപ്പോൾ ആഘോഷിക്കപ്പെടുന്ന പലതും ലിസ്റ്റിൽ നിന്ന് പോകും. 

2: ഇത്തരം പഴചെടികൾ കൂടുതലും പുറത്തു നിന്ന് ഇറക്കുമതി  ചെയ്യുന്നത്  ആണ്. ഇറക്കുമതി എന്ന് കേട്ട് ഞെട്ടണ്ട. ക്യാഷ് ഇട്ടു കൊടുത്താൽ അവർ ഇങ്ങോട്ടു അയച്ചു തരും.നിയമപ്രകാരം  നമുക്ക് വിത്തുകൾ ഇറക്കുമതി ചെയ്യാൻ ലൈസെൻസ്  വേണം. അത്  ഇല്ലേൽ ചിലപ്പോൾ നമ്മുടെ പാർസൽ  കൊച്ചിയിൽ കസ്റ്റംസ് പിടിക്കും. അവർ നമുക്ക് ലൈസൻസ് ഹാജരാക്കാൻ  ഒരു കത്തയക്കും. നമ്മൾ മറുപടി ഒന്നും കൊടുത്തില്ലേൽ വിത്ത് അവർ  തരില്ല . വേറെ പ്രശ്നങ്ങൾ ഒന്നും വരില്ല. പക്ഷെ  കസ്റ്റംസ് പിടിച്ചില്ലേൽ വിത്തുകൾ കിട്ടും. ഒരു രേഖയും  ഇല്ലാതെ ആണ്  പലരും വിത്തുകൾ വാങ്ങുന്നത്. അത് പറയാൻ കാരണം ഇവരിൽ നിന്ന് നേരിട്ട് കേട്ടത് കൊണ്ടാണ്. ഇതിൽ ഒരാൾക്ക് വന്ന കസ്റ്റംസ് നോട്ടീസ് ഞാൻ കണ്ടിട്ടുണ്ട്.

3: കോവിഡ് കാരണം ഇപ്പോൾ കസ്റ്റംസ്  കൂടുതൽ പിടിക്കുന്നുണ്ട്. എന്നാലും ഒരു തയ്യിനു കൊടുക്കുന്ന 3000 രൂപ കൊണ്ട് മിനിമം 100 വിത്തെങ്കിലും നമുക്ക് കിട്ടും. പോയാൽ മൂവായിരം. കിട്ടിയാൽ ഒരുപാട് തൈകൾ. അത് മിതമായ ലാഭത്തിൽ വിറ്റാൽ നിങ്ങള്ക്ക് മാർക്കറ്റ് പിടിക്കാം. ഈ മാഫിയയുടെ പിടിയിൽ നിന്ന് പഴപ്രേമികളെ  സംരക്ഷിക്കാം. 

4  : ഈ വിത്തുകൾ വളരെ തുച്ഛമായ വിലക്കാണ് പുറത്തു നിന്നും വരുന്നത്. ഇപ്പോൾ 1000-3000 വിലക്കു വിൽക്കുന്ന Jaboticaba Escarlet , Red Hybrid , Grimal  അടക്കം ഒരു വിധം വിത്തുകൾ ഒരു വിത്തിനു ഏകദേശം ഒരു ഡോളർ, അഥവാ 70 രൂപ നിരക്കിൽ കിട്ടും. ഇതിൽ 90% ഉം മുളക്കും. എങ്ങനെ വന്നാലും  ഈ മാഫിയ വിൽക്കുന്ന വില കൊള്ള ലാഭം ആണ്. 

5: അമിതമായ വിലക്ക് വിൽക്കുവാൻ ചിലർ പ്രയോഗിക്കുന്ന ഒരു അടവാണ് "ഗുണമേന്മയുള്ള തൈകൾ". ഈ മാഫിയ വിൽക്കുന്ന തൈകൾ മിക്കവയും വിത്ത് മുളപ്പിച്ച തൈകൾ ആണ്.വിത്തുകൾക്ക്  ഗുണ മേന്മ അവകാശപ്പെടാൻ കഴിയില്ല. ബഡ്, ഗ്രാഫ്റ്റ്, ലെയർ തൈകൾ ആണേൽമാത്രമേ   മാതൃസസ്യത്തിന്റെഗുണങ്ങൾ ലഭിക്കുള്ളൂ. അല്ലേൽ ഈ "ഗുണമേന്മ" കൊണ്ട് ഒരു കാര്യവും ഇല്ല. പറഞ്ഞു  വരുന്നത് പലരും  വിൽക്കുന്നത് ഒന്നാണെങ്കിലും ചിലർ തൈകൾക്ക് ഇരട്ടി  വില കൂടുന്നത് കൊണ്ട് ഗുണം ഒരു ചുക്കും കൂടുന്നില്ല എന്ന്. 

6: ഈ മാഫിയ പൊതുവെ ഒറിജിനൽ ബില്ല്  നൽകാറില്ല. ഊരും പേരും ഇല്ലാത്ത ഒരു ബില് നൽകും. പൊതുവെ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവരുടെ പ്രധാന അടയാളം ആണത്. 

7: പൊതുവെ ഇവർ വിത്ത് മുളപ്പിച്ച തൈകൾ വിൽക്കാൻ ഒരു കാരണം കൂടി ഉണ്ട്. അതാകുമ്പോൾ കായ പിടിക്കാൻ ടൈം പിടിക്കും. ഗ്രാഫ്ട്/ലയർ ആണെകിൽ വേഗം കായ പിടിച്ചാൽ ആളുകൾ കുറഞ്ഞ വിലക്ക് വിറ്റാൽ പണി ആകും. വിത്ത് മുളപ്പിച്ച തൈകൾ വിറ്റാൽ അത് വരെ ഇവരുടെ കച്ചവടം നടക്കും. നമ്മുടേത് കായ പിടിക്കുമ്പോഴേക്കും പുതിയ സാധങ്ങൾ അവർ ഇറക്കും. 

8: എന്റെ അഭിപ്രായത്തിൽ  ഈ മാഫിയയിൽ കുറച്ചെങ്കിലും മനുഷ്യ പറ്റുള്ളത് ചിലരുണ്ട് . എങ്കിലും എല്ലാവരും വിൽക്കുന്നത് അമിത വിലക്ക് തന്നെ  ആണ്. ആരുടെയെങ്കിലും പക്കൽ നിന്ന് വാങ്ങും മുമ്പ്  പഴ ചെടികൾ fb ഗ്രൂപ്പിൽ ചോദിച്ചാൽ rate ആൻഡ് review കിട്ടും. ഇപ്പോൾ ഒരു മൂന്നു മാസം കൂടി ഒന്നും വാങ്ങാതിരിക്കുന്നതാണ് നല്ലത്. അത്രയും അറവാണ് ഇപ്പോൾ. കാത്തിരിക്കുന്നത് കൊണ്ട് നിങ്ങള്ക്ക് സാമ്പത്തിക ലാഭം മാത്രം അല്ല. ചാടിക്കേറി ചവറു സാധനങ്ങൾ നടുന്നതിൽ നിന്നും രക്ഷ നേടാം. 

9 . ഈ മാഫിയയുടെ കീഴിൽ ഒരുപാടു whatsapp groups ഉണ്ട്. അവ എല്ലാം ഉണ്ടാക്കിയത് നമ്മളെ നന്നാക്കാൻ അല്ല എന്ന ഒരു മിനിമം ബുദ്ധി വച്ച് ഗ്രൂപ്പിൽ ചേരണം. അവരുടെ തൈകൾ വിൽക്കാൻ വേണ്ടി അവർ ഉണ്ടാക്കിയതാണ് ആ ഗ്രൂപ്പുകൾ. 

10. ഈ മാഫിയയെ നിലക്ക് നിർത്തണം എങ്കിൽ നമുക്ക് എന്ത് ചെയ്യാൻ ആകും എന്ന് നാം  കാര്യമായി ചിന്തിക്കണം. കുറഞ്ഞ ലാഭത്തിനു പുതിയ ഇനം  തൈകൾ ലഭ്യം ആക്കാൻ കഴിഞ്ഞാൽ നമ്മൾ വിജയിക്കും. അങ്ങനെ നമുക്ക് നമ്മുടെ പറമ്പുകൾ നമുക്ക് നല്ല പഴങ്ങൾ കൊണ്ട് നിറക്കാം.  അതിനു പരിശ്രമിക്കുന്ന ഒരു അഞ്ചു പേരെയെങ്കിലും എനിക്ക് തന്നെ അറിയാം. അവരുടെ പരിശ്രമങ്ങൾ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

കടപ്പാട് : Kayani Rajan

Post a Comment

Previous Post Next Post