Step 1 : ആദ്യം ഒരു സ്റ്റൗബെറി തൈ മേടിക്കുക (നമ്മുടെ അടുത്തുള്ള നഴ്സറിയിൽ തിരക്കിയാൽ ലഭ്യമാകും )
Step 2 : ഒരു തൈ കിട്ടിയാൽ നമുക്ക് ഇഷ്ടം പോലെ തൈ ഉത്പതിപ്പിച്ചെ എടുകാം. മദർ ചെടിയിൽ നിന്നും വള്ളി പോലെ വളർന്നു വരുന്ന ശാഖകൾ ഉപയോഗിച്ചാണ് തൈകൾ ഉത്പാദിപ്പിക്കുന്നത് .
Step 3 : വളർന്നു വരുന്ന വള്ളിയുടെ അറ്റത്തു ഇല പോലെയാണ് തൈകൾ കാണുക അങ്ങനെ ഉണ്ടാകുന്ന തൈകൾ ഒരു പേപ്പർ കപ്പിൽ കുത്തി വെച്ചാൽ. വേര് പിടിക്കുമ്പോൾ കട്ട് ചെയ്ത് എടുകാം.
Step 4 : സ്‌ട്രെബെറിക്ക് കാലാവസ്ഥ ഒരു മുഖ്യ ഘടകമാണ് ആണ്. വെയിൽ അധികം വേണ്ട. എന്തിന്റെ എങ്കിലും തണലിൽ വെച്ചാൽ മതി ചെടികൾ നന്നായി വളരാൻ
Step 5 : പോട്ടിങ് മിക്സ് ഉണ്ടാകുന്നത്. മണ്ണ്.: ചകിരിച്ചോർ : കമ്പോസ്റ്റ് 1:2:2. എന്ന അനുപാതത്തിൽ തയാറാക്കി അതിലേക്ക് ഒരുപിടി വേപ്പിൻ പിണ്ണാക്ക് മിക്സ് ചെയ്ത് തൈ നടാവുന്നതാണ്
Step 6 : വല്ലപ്പോഴും എന്തെങ്കിലും അല്പം സ്ലറി ഒഴിച്ചു കൊടുത്താൽ മതിയാകും വളമായി
Step 7 : ചെടിയുടെ ചുവട്ടിൽ നനവ് നിലനിർത്താൻ ശ്രദ്ധിക്കണം
കടപ്പാട് : Lizy John

Post a Comment