ദൈവം ഒറ്റവാക്കാൽ ആണ് ഈ പ്രപഞ്ചം, മനുഷ്യർ, പക്ഷിപ്മൃഗതികൾ, മനുഷ്യർക്ക് ഈ ലോകത്ത് ജീവിക്കുവാൻ ഉള്ളതെല്ലാം ഇവയെല്ലാം ഉളവാക്കിയത്. നമ്മൾ മനുഷ്യർക്ക് വേണ്ടി ആണ് ബാക്കി ഉള്ളതെല്ലാം സൃഷ്ടിച്ചത്. അതിൽ ഒന്നാണ് പക്ഷികൾ.
ഓരോ പക്ഷികൾക്കും ചേരുന്നതും, ഉചിതവുമായ നിറങ്ങളും, രൂപങ്ങളും, ഓരോ രീതിയിലുള്ള ശബ്ദങ്ങളും നൽകി. ആ സൃഷ്ടിയിൽ വെറും ഒന്ന് ആണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്. കുറച്ചുപേർക്ക് ഈ പക്ഷിയെ അറിയാമായിരിക്കും, അറിയാത്തവർക്ക് വേണ്ടി ആണ് അവർക്കു ഇത് ഒരു കൗതുകവും, ദൈവത്തിന്റെ സൃഷ്ടികളിൽ അത്ഭുതവും തോന്നാം.
LADY GOULDIAN FINCHES
വെറും ഒരൊറ്റ പക്ഷിക്കാണ് പച്ചയും, ചുവപ്പും, നീലയും, മഞ്ഞയും, കറുപ്പും നൽകി ദൈവം അതിന് സൗന്ദര്യം നൽകിയത്. കൂടാതെ അതിന്റെ മധുരമായ നാദം കൂടി. ഒരുപാട് പ്രത്യേകതകൾ ആണ് ഓരോന്നിനെയും സൃഷ്ടിക്കുമ്പോൾ ദൈവം അതിന് വേണ്ടി നൽകുന്നത്. ഇവർ കൂടൊരുക്കുന്നത് വളരെ ഇരുട്ടു നിറഞ്ഞ തടിപൊത്തിൽ ആണ്. ഇവർ മുട്ടയിട്ടു കുഞ്ഞുങ്ങൾ ആകുമ്പോൾ മുതിർന്ന കിളികൾ കുഞ്ഞുങ്ങൾക്ക് തീറ്റ നൽകുവാൻ വെളിച്ചതിനായി പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് അറിയില്ല കുഞ്ഞുങ്ങളുടെ ചുണ്ടുകൾക്ക് ഉള്ളിൽ reflector പോലെ ഒരു വെളിച്ചത്തിന്റെ അടയാളം കൂടി ഉണ്ട്.
കടപ്പാട് : THEKKETHU PETS Kozhencherry
Post a Comment