പഗ്ഗിനെ വളർത്തുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം





വോഡഫോണിന്റെ പരസ്യത്തിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ്  പഗ് നായ്ക്കൾക്ക് നമ്മുടെ നാട്ടിൽ ഇത്രയേറെ പ്രചാരം ലഭിച്ചത് പരസ്യത്തിലെ  പഗിനെ  കണ്ട് കൊതിച്ച് ഒരുപാട് ആളുകൾ അവരെപ്പറ്റി അന്വേഷിക്കാനും ,വളർത്താനും തുടങ്ങി

ഇന്നലത്തെ മഴയ്ക്ക് ഇന്ന് മുളച്ച തകര അല്ല പഗ് നായ്ക്കൾനൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ചൈനയിൽ ഉത്ഭവിച്ച  അതി പുരാതനമായ ഒരിനം നായ്ക്കളാണിവ.  ബുദ്ധസന്യാസിമാർ അവരുടെ ആശ്രമങ്ങളിൽ ഓമനിച്ചു വളർത്തിയിരുന്ന കൂട്ടുകാർചൈനീസ് ചക്രവർത്തിമാരുടെ അരുമകളായി അവരുടെ മടിയിൽ ഇരിക്കാനും തോളിലുറങ്ങാനും   ഭാഗ്യം ലഭിച്ചവർ ഈ വിശേഷണങൾ ഒക്കെ ഏറ്റവും ഇണങ്ങുന്നത് പഗ് നായ്ക്കൾക്കാണ്.


ചെറിയ ഇനംതൂക്കം 10 കിലോയിൽ താഴെഒതുക്കമുള്ള ചതുരത്തിലുള്ള ശരീരംആഴമുള്ള നെഞ്ച് ജിമ്മിൽ പോകാതെ  പാരമ്പര്യമായി കിട്ടിയ മസിൽ ബോഡി ,തിളങ്ങുന്ന മിനുസമുള്ള രോമക്കുപ്പായം, ചുളിവുകൾ ഉള്ള മുഖവും ,ചുരുണ്ട വാലുമാണ് ഇവരുടെ എടുത്ത് പറയത്തക്ക പ്രത്യേകതകൾ.

 ചുളുവികൾക്കിടയിൽ അഴുക്കും അണുക്കളും ഒത്തു കൂടിയാൽ    skin fold dermatitis   എന്ന ത്വക്ക് രോഗമായി മാറുംഅതുകൊണ്ട്  ചുളിവുകളും , ഇടയുമൊക്കെ എന്നും ക്ലീൻ ചെയ്യണംപലനിറങ്ങളിലും ഇവരെ  കാണാം . ഇളം തവിട്ടും  ,കറുപ്പും ആണ്   കൂടുതൽറോസ്   ചെവിയും,   ബട്ടൺ   ചെവിയും ഉള്ളതിൽ     ബട്ടൺ   ചെവിയുള്ളവർക്ക്    ഇത്തിരി പത്രാസ് കൂടുംശക്തിയുള്ള നിവർന്ന കാലുകൾ ,ചെറിയ പാദങ്ങൾ ,കറുത്ത നഖങ്ങൾ   ഇവരുടെ കാലിൻറെ പ്രത്യേകതയാണ്മുകളിലത്തെ മോണയിലെ പല്ലുകളെക്കാൾ നീളമുള്ള പല്ലുകൾ താഴത്തെ  മോണയിൽ ഉണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകത., ഇരുണ്ട നിറമുള്ള വലിയ ഉണ്ടക്കണ്ണുകൾ പുറത്തേക്ക് തള്ളി നിൽക്കുംഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും കണ്ണിന് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്പതുങ്ങിയ ചെറിയ മൂക്കും,  ഇടുങ്ങിയ ശ്വാസനാളിയും ഇവരെ പലതരത്തിലലട്ടുംശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക്  പുറമേ ചൂട് കണ്ട്രോൾ ചെയ്യാനും സാധിക്കാതെ ആവുംഅതുകൊണ്ടുതന്നെ ചൂടുള്ള സമയത്ത് ഇവരെ പുറത്തേക്ക് കൊണ്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണംമാത്രമല്ല കടുത്ത വ്യായാമം മുറകളും ഇവർക്ക് താങ്ങാൻ ആവില്ല.


15 മിനിറ്റ് നേരം രണ്ട് നേരം വ്യായാമം അതാണ് നല്ലത്ചൂടുള്ള സമയത്ത് പ്രത്യേകിച്ച്  കുടിക്കാൻ തണുത്ത വെള്ളം എപ്പോഴും അടുത്തുണ്ടായിരിക്കണംമണിക്കൂറുകളോളം   ഉറങ്ങാൻ ഇഷ്ടംകൂർക്കം വലിക്കാനുംകുഞ്ഞുങ്ങളുടെ തല വലുതാകാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ   പ്രസവം    മിക്കപ്പോഴും സിസേറിയനിലുടെ വേണ്ടി  വന്നേക്കാംവിശാലമായ വീടും സൗകര്യങ്ങളും ഒന്നും വേണ്ട വളരെ ചെറിയ സാഹചര്യത്തിലും ഒതുങ്ങിക്കൂടാൻ അവർക്ക് അറിയാംഎല്ലാവരോടും സ്നേഹമായതിനാൽ വീട് കാവലിന് അവർ അത്ര പോരകുഞ്ഞുങ്ങൾക്കൊപ്പം കളിക്കാനും ചങ്ങാത്തം കൂടാനും ഏറെ ഇഷ്ടമാണ്ഉടമയുടെ മനസ്സും മൂടും അനുസരിച്ച് പെരുമാറാനുള്ള അവരുടെ കഴിവ് അപാരമാണ്ഉടമയെ സന്തോഷിപ്പിക്കാനും പ്രീതി  പിടിച്ച് പറ്റാനും ഏതറ്റം വരെ പോകാനും അവർ തയ്യാറാകുംഉടമയുടെ ശ്രദ്ധയും വാത്സല്യവും സ്നേഹവും തലോടലും കൊതിക്കുന്ന ഇവർ ഉടമയെ നിഴൽ പോലെ പിന്തുടന്ന് മുട്ടിയുരുമ്മി ങ്ങനെ നടക്കുംപൊതുവേ  അലസരും , ശാപ്പാട്   പ്രിരുമാണ്.   അതുകൊണ്ടുതന്നെ  അഹാരം  ശ്രദ്ധിച്ചില്ലെങ്കിൽ  പൊണ്ണത്തടിയും  അതുമായി ബന്ധപ്പെട്ട  രോഗങ്ളും പ്രതീക്ഷിക്കാം


എഴുത്ത് : ഡോ  മരിയലിസമാത്യു

ഫോട്ടോ : Jyothi Gayathri & Kavitha Sunu



Post a Comment

Previous Post Next Post