അല്പം സമയം കിട്ടിയാൽത്തന്നെ നമ്മളിൽ അധികം ആളുകളും കുട്ടുകാരുടെയോ അല്ലങ്കിൽ കുടുംബവുമൊത്തോ യാത്രകൾ പോകാനാണ് ആഗ്രഹിക്കുന്നത് . ഈ പ്രാവശ്യത്തെ യാത്ര നമുക്ക് കുറച്ചു ചരിത്രം തേടി പോയാലോ എങ്ങനെയുണ്ടാകും. ചരിത്രത്തിന്റെ ശേഷിപ്പുകൾ ഇപ്പോളും പ്രകൃതി സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട് നമ്മുടെ കന്യാകുമാരിയിൽ. ചിതരാല്‍ മലനിരകളുടെ ആകര്‍ഷണം. ചരിത്ര പ്രാധാന്യത്തോടൊപ്പം വളരെ മനോഹരമായ പ്രകൃതി സൗന്ദര്യങ്ങള്‍ കണ്ട് ഇളം തെന്നൽ ആസ്വദിച്ചു കടന്നു ചെല്ലാൻ പറ്റുന്ന ഒരിടമാണ് ചിതറാൽ ക്ഷത്രം.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ചിതരാല്‍ സ്ഥിതി ചെയുന്നത് . മാര്‍ത്താണ്ഡം ടൗണില്‍ നിന്നും ഏഴ് കിലോമീറ്റര്‍ യാത്ര ചെയ്തു ചെയ്ത ചെല്ലുമ്പോൾ ചിതരാല്‍ ജൈനക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടമായി. വാഹനം പാര്‍ക്ക് ചെയ്ത് (വാഹനം പാർക്ക് ചെയ്യാൻ പ്രതേകം സ്ഥലമുണ്ട് ) ഒരുമണിക്കൂറോളം നീണ്ട മല കയറ്റം നമ്മളെ കൊണ്ടെത്തിക്കുന്നത് ക്രിസ്തുവര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍ ജൈനമത സ്ഥാപകന്‍ വര്‍ധമാന മഹാവീരിന്റെ ശിഷ്യനും ജൈന സന്യാസിയുമായ ദിഗംബരന്‍ സ്ഥാപിച്ച ക്ഷേത്രത്തിലാണ്.
ചിതരാലിന്റെ ആദ്യ നാമം തിരുച്ചരനാഥപള്ളി എന്നായിരുന്നു. ജൈനസന്യാസിമാരുടെ വരവോടെ അത് ചിതരാല്‍ ആയി. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തിലാണെങ്കിലും വെള്ളം നിറഞ്ഞ് നിൽക്കുന്ന ഒരു കൊച്ചുതടാകം നമുക്ക് ഈ ക്ഷേത്രത്തിനു മുന്നിൽ കാണാൻ സാധിക്കും . തമിഴ്‌നാട് പുരാവസ്തു വകുപ്പിന്റെ കിഴിൽ അതിമനോഹരമായി ചിതരാല്‍ ക്ഷേത്രവും മലനിരകളും പരിപാലിക്കുന്നുവെന്നത് മറ്റൊരു വസ്തുതയാണ്. പ്രസിദ്ധമായ തൃപ്പരപ്പ് വെള്ളച്ചാട്ടവും ഇതിനു സമീപത്തുതന്നെയാണ്.
ഇനി കന്യാകുമാരിയിലേക്ക് യാത്ര പോവുമ്പോൾ തീർച്ചയായും ഈ സ്ഥലം കാണാന്‍ മറക്കരുത്.അത്രയ്ക്ക് സുന്ദരമാണ് ചിതരാല്‍ ക്ഷേത്രവും മലനിരകളും .
കൂടുതലറിയാൻ താഴേ കാണുന്ന വിഡിയോ കാണുക
Post a Comment