നമ്മുടെ കേരളത്തിൽ കടുവകളെ വളർത്തുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ




കാടിറങ്ങി മനുഷ്യ വാസ സ്ഥലങ്ങളിൽ തുടർച്ചയായി വിഹരിച്ചു മനുഷ്യനും മറ്റു ജീവികൾക്കും ജീവന് ഭീഷണി ആയി മാറുകയും. തിരിച്ചു കാട്ടിലേക്ക് വിടാൻ സാദ്ധ്യമാകാത്തതുമായ കടുവ, പുലി പോലുള്ള കാട്ടു മൃഗങ്ങളെ  സംരക്ഷിക്കാൻ കേരളത്തിൽ ഒരു സ്ഥലമുണ്ട് എന്ന് പറഞ്ഞാൽ നമ്മളിൽ എത്രപേർക്ക് അറിയാം. അതേ ഇത്തരം രീതികളിൽ മനുഷ്യർക്ക്‌ ഭീഷണി ആകുകയും രോഗങ്ങൾ മൂലമോ അല്ലങ്കിൽ വയസ്സ് ആയതിനാലോ തിരിച്ചു കാട്ടിലേക്ക് വിടാൻ സാധിക്കാത്തതുമായ ജീവികളെ സംരക്ഷിക്കാൻ വയനാട്ടിൽ സർക്കാറിന്റെയും ഫോറസ്റ് ഡിപ്പാർട്മെൻ്റിന്റെയും കിഴിൽ ഒരു സംരക്ഷണ കേന്ദ്രമുണ്ട്.


വയനാട്‌ ബത്തേരിയിലുള്ള വന്യ ജീവി സംരക്ഷണ കേന്ദ്രത്തിലാണ്  കടുവകൾക്കും പുലികൾക്കുമായുള്ള ഈ സംരക്ഷ കേന്ദ്രമുള്ളതു. കടുവകളെ മൃഗശാലയിൽ അല്ലാതെ മനുഷ്യർ വളർത്തുന്ന കേരളത്തിലെ ഏക കേന്ദ്രമാണ് ഇവിടം. 
 




കിച്ചു , ലക്ഷിമി , രാജ , കൃഷ്ണ കൂടാതെ അവസാനം കുപ്പാടിത്തറയിൽ നിന്നും പിടിച്ച പേരിടാത്ത ഒരു കുടവ ഉൾപ്പെടെ ഇവിടെ ഇപ്പോൾ 5 കടുവകൾ അന്ദേവാസികളായിട്ടുണ്ട്. എന്നാൽ ഇവയെയൊന്നിനെയും തന്നെ മറ്റുള്ളവർക്ക് കാണാനുള്ള പ്രദർശനാനുമതി ഇല്ലാത്തവയാണ് അതിനാൽ തന്നെ ഇവയെ നമ്മളെ പോലുള്ള സാധാരണക്കാർക്ക് ബത്തേരിയിൽ പോയി കാണാൻ സാദ്ധ്യമല്ല . 
 
കൂടുതൽ അറിയാൻ തുടർന്നുള്ള വിഡിയോ കാണുക.



Post a Comment

Previous Post Next Post